ഗവ.എൽ.പി.എസ്.മലയാറ്റൂർ/ചരിത്രം

തുടക്കത്തിൽ ഒന്നും രണ്ടും ക്ലാസ്സുകൾ മാത്രമാണ് ഉണ്ടായിരുന്നത്. തുടർന്ന് മൂന്നും നാലും ക്ലാസ്സുകൾ പ്രവർത്തനമാരംഭിച്ചു. 1965ലാണ് പൂർണമായി ഒരു എൽ.പി സ്കൂൾ ആയി മാറിയത്. പട്ടികജാതി വികസന വകുപ്പിൻറെ മേൽനോട്ടത്തിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്. കുറച്ചു വർഷങ്ങൾക്കു ശേഷം സർക്കാർ ഏറ്റെടുക്കുകയും ഇതിൻറെ ചുമതലകൾ ഭാഗികമായി ഗ്രാമപഞ്ചായത്തിന് നൽകുകയും ചെയ്തു. എച്ച്.ഡബ്ലിയു.എൽ.പി.എസ് (ഹരിജൻ വെൽഫെയർ ലോവർ പ്രൈമറി സ്കൂൾ) എന്നായിരുന്നു ആദ്യനാമം. എന്നാൽ മറ്റു വിഭാഗത്തിൽപ്പെട്ട കുട്ടികൾ സ്കൂളിൽ ചേരാതായപ്പോൾ സ്കൂളിൻറെ പേര് മാറ്റാൻ അധികൃതർ നിർബന്ധിതരായി. ഇപ്പോൾ ഗവൺമെൻറ് എൽ.പി. സ്കൂൾ മലയാറ്റൂർ എന്നതാണ് സ്കൂളിൻറെ പേര്.