സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഐ.ഇ .ഡി .സി

ബ്ലോക്ക് റിസോഴ്സ് സെന്റർ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കായി നടത്തുന്ന ഐ.ഇ .ഡി .സി റിസോഴ്സ് സെന്റർ ഈ സ്കൂളിലും പ്രവർത്തിക്കുന്നു.ശ്രീമതി .മിനി ടീച്ചറിന്റെ നേതൃത്വത്തിലാണ് പരിശീലനം നൽകുന്നത്.ശാരീരിക മാനസീക വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് ഏറെ സഹായകമാണ് ഈ പരിശീലനം മാതാപിതാക്കളുടെയും അദ്ധ്യാപകരുടെയും നിസ്വാർത്ഥമായ സേവനങ്ങളും ഈ പരിശീലനത്തിൽ ലഭിച്ചുകൊണ്ടിരിക്കുന്നു.

ഉച്ചക്കഞ്ഞി

പോഷക സമൃദ്ധമായ ഉച്ചക്കഞ്ഞി വിതരണമാണ് നടത്തുന്നത്.സ്കൂൾ പച്ചക്കറിത്തോട്ടത്തിൽ നിന്നും വിളവെടുത്ത് ലഭിക്കുന്ന പച്ചക്കറികളും ഉച്ചഭക്ഷണത്തിനായി ഉപയോഗിക്കുന്നു.കുട്ടികളുടെ ആരോഗ്യം പരിരക്ഷിക്കുന്ന തരത്തിലുളള വിഭവങ്ങൾ വിതരണം ചെയ്യുന്നു..വൃത്തിയായ സാഹചര്യത്തിൽ ഭംഗിയായി പാചകം ചെയ്ത് ക്രമമായ രീതിയിൽ വിതരണം ചെയ്യുവാൻ സാധിക്കുന്നു. ആഘോഷവേളകളിൽ പ്രത്യേകമായ അരിവിതരണം അർഹരായ മുഴുവൻ കുട്ടികൾക്കും നൽകി വരുന്നു.രണ്ട് പാചക തൊഴിലാളികൾ സേവനമനുഷ്ഠിക്കുന്നു.ദീപ്തി ജോർജ്ജ് ടീച്ചർ ഇതിന്റെ ചുമതല വഹിക്കുന്നു..

സ്കൂൾ ബസ്

വിദ്യാർത്ഥികളുടെ വർദ്ധിച്ചു വരുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിന്നായി സ്കൂളിന്റെ എല്ലാ പരിസര പ്രദേശങ്ങളിലേക്കും സ്കൂൾ ബസ് സർവ്വീസ് നടത്തുന്നു. കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു.