ഗവ.എൽ.പി.എസ്.പിരപ്പൻകോട്/അക്ഷരവൃക്ഷം/കൊറോണ പ്രതിരോധം

കൊറോണ പ്രതിരോധം


ലോകമെങ്ങും കോവിഡ്-19ന്റെ പശ്ചാതലത്തിൽ ഇന്ത്യയിലും കേരളത്തിലും അതീവ ജാഗ്രത പുലർത്തുന്നതിൽ ഏറ്റവും കൂടുതൽ ജീവനും കുടുബവും മറന്ന് സ്വന്തം നാടിനായി അക്ഷീണപ്രയത്നം നടത്തുകയാണ് നമ്മുടെ ആരോഗ്യപ്രവർത്തകരും, സർക്കാരും, പോലീസ് ജീവനക്കാരും. ആദ്യമായി അവർക്കൊരു ബിഗ്സല്യൂട്ട്. കേരളത്തിൽ ബ്രേക്ക് ദ ചെയിൻ അടക്കമുള്ള ക്യാംപെയ്നുകൾ സർക്കാർ ഏർപ്പെടുത്തി. കൊറോണ വൈറസിനെ നോരിടാൻ 2020മാർച്ച്22-ാം തീയതി പ്രധാനമന്ത്രി ജനതാകർഫ്യൂ" പ്രഖ്യാപിച്ചു. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച "കോൾ സെന്റർ"(ദിശ 1056) വഴി ആർക്കെങ്കിലും പനി, ചുമ, ജലദോഷം എന്നിവയോ, ആരെങ്കിലും വിദേശത്ത് നിന്ന് വന്നവരുണ്ടെങ്കിലോ, അവർക്ക് ഈ വിധ രോഗലക്ഷണങ്ങളുണ്ടെങ്കിലോ വിളിച്ച് അറിയിക്കേണ്ടതാണ്. നല്ല രീതിയിൽ അസുഖ ലക്ഷണങ്ങളുള്ളവരെ ആരോഗ്യപ്രവർത്തകർ ആശുപത്രിയിലെ ഐസൊലേഷൻ വാർഡുകളിലെത്തിച്ച് ചികിത്സ ആരംഭിക്കുന്നതാണ്. വൈറസ് കൂടുതൽ വ്യാപകമാകാതിരിക്കാൻ സർക്കാർ ഏർപ്പെടുത്തിയ ലോക്ഡൗ‍ൺ വഴി പരമാവധി ജനങ്ങളെ രക്ഷിക്കാൻ സാധിച്ചു. രോഗത്തെ പ്രതിരോധിക്കാൻ മാധ്യമങ്ങൾ വളരെയധികം പങ്കുവഹിച്ചു. വ്യക്തികൾ തമ്മിൽ അകലം പാലിക്കുക, മാസ്ക്ക് ധരിക്കുക,യാത്രകൾ ഒഴിവാക്കുക,ഇടക്കിടെ കൈകൾ സോപ്പുപയോഗിച്ച് കഴുകുക ഇവയൊക്കെ രോഗത്തെ പ്രതിരോധിക്കാൻ കഴിയുമെന്ന് മാധ്യമങ്ങൾ വഴി അറിയാൻ കഴിഞ്ഞു. സർക്കാർ ആശുപത്രികളിലും പ്രൈവറ്റ് ആശുപത്രികളിലും പ്രതിരോധ കേന്ദ്രങ്ങൾ തുടങ്ങി. കേരളത്തിലെ 14 ജില്ലകളിലും യാത്രാവിലക്ക് ഏർപ്പെടുത്തി. കൂടാതെ കൊറോണ കേന്ദ്രങ്ങളിൽ കഴിയുന്നവർക്ക് സൗജന്യ ഭക്ഷണം ഏർപ്പെടുത്തിയതിൽ കേരളം മാതൃകയായി.


ആദിത്യ
4.C ഗവ.എൽ.പി.എസ്.പിരപ്പൻകോട്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം