നൊമ്പരം
മനസ്സിന്റെ നൊമ്പര താഴ്വരയിൽ
എന്നോ ഞാൻ നടന്നുപോയി.
വിരഹത്തിന്നോർമ്മകളെന്നിൽ നിന്നും
ഒരു കൊച്ചുകാറ്റായി പറന്നുപോയി .
(മനസ്സിന്റെ)
മാരിവില്ല് മഴയുമായി...വിരഹത്തിൻ
ഓർമ്മകളെന്നും അകന്നുപോയി
എന്നുള്ളിൽ നിന്നുംഅകന്നുപോയി
പാവം ഞാനീ താഴ്വരയിൽ
ഏകയായി....ഏകയായി..
(മനസ്സിന്റെ)
കാർമുകിലായി..വായുവായി..
വിരഹത്തിൻ.....
ഒാർമ്മകളെന്നും അകന്നുപോയി
എന്നുള്ളിൽനിന്നും അകന്നുപോയി...
എന്നേക്കുമായി ഞാനേകയായി..
ഏകയായി....ഏകയായി....
(മനസ്സിന്റെ)
പായൽരാജ്
4 ഗവ.എൽ.പി.എസ്.തുവയൂർ അടൂർ ഉപജില്ല പത്തനംതിട്ട അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത