ആകാശ കോണിൻ ചരുവിൽ ............
കാർമേഘ കാറുകൾ കാണും .................
കാർമേഘ കീറുകൾ തമ്മിൽ തല്ലി.........
മിന്നൽ പിണരുകൾ പായും..............
തുടിതാളം ഇങ്ങനെ കേൾക്കെ......
മനസ്സാകെ ദുന്ദുഭി കൊട്ടും............
പിന്നെ ചറപറ മഴ ഇങ്ങെത്തും........
ചിരിതൂകി മണ്ണിൽ താഴും.....
കനലെരിയും മണ്ണിൻ മാറിൽ ..................
ചുടു ചാലുകളായൊഴുകും..
ഭൂമി ദേവി പുഷ്പിണിയാകും...
മഴവെള്ളത്തിൽ സുകൃതത്താൽ...