ഗവ.എൽ.പി.എസ്.കോരാണി/അക്ഷരവൃക്ഷം/ഒടുവിൽ നന്നായി

ഒടുവിൽ കുട്ടു കുറുക്കനും നന്നായി

ഒരിടത്ത് ഒരു കാട്ടിൽ കുരുക്കത്തിയമ്മയും അവളുടെ രണ്ടു മക്കളും താമസിച്ചിരുന്നു. മൂത്തയാളുടെ പേര് മിട്ടു എന്നും ഇളയ ആളുടെ പേര് കുട്ടു എന്നും ആയിരുന്നു. കുട്ടു മഹാ വികൃതി ആയിരുന്നു. പക്ഷെ മിട്ടു പഞ്ചപാവവുമായിരുന്നു. അമ്മ എന്നും ഭക്ഷണത്തിന് പോകുമ്പോൾ അവരോട് പുറത്തിറങ്ങി കളിക്കരുത് എന്ന് പറഞ്ഞിട്ടാണ് പോകുന്നത്. വികൃതിയായ കുട്ടു ഇത് അനുസര്ക്കാറില്ലാ. കുട്ടു എന്നും പുറത്തിറങ്ങി കളിക്കുമായിരുന്നു. എന്നാൽ മിട്ടു അമ്മയുടെ വാക്ക് ധിക്കരിച്ച ഒന്നും ചെയ്യാറില്ല. പതിവുപോലെ അവൻ കളിക്കാനിറക്കി.പോകുന്നവഴിൽ ആരോ കുഴിച്ച കുഴിയിൽ കുട്ടു വീണു. അവൻ്റെ നിലവിളി കേട്ട് ഓടി എത്തിയ അമ്മ അവനെ രക്ഷിച്ചു. അമ്മ പറഞ്ഞത് അനുസരിക്കാത്തതു കൊണ്ടല്ലെ നിനക്ക് ഈ ഗതി വന്നത്. ഇനി ഞാനിത് ആവർത്തിക്കില്ല. കുട്ടു ഉറപ്പിച്ചു പറഞ്ഞു.



Keerthana rejil
4 A ഗവ.എൽ.പി.എസ്.കോരാണി
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ