ആദ്യപ്രഥമാധ്യാപിക ശ്രീമതി കല്ല്യാണിക്കുട്ടി അമ്മയും ആദ്യ വിദ്യാർഥി അമ്മുക്കുട്ടി അമ്മയും ആയിരുന്നു. ആറാം വർഷം ആൺക‍ുട്ടികൾക്ക‍ു ക‍ൂടി പ്രവേശനം കൊട‍ുക്ക‍ുന്നതിന് അനുമതിയുണ്ടായി . ക്രിസ്തുവർഷം 1909 - ൽ (കൊല്ലവർഷം 1084) പ‍ൂച്ചെടിവിള വീട്ടിൽ ശ്രീ മാരിമുത്തു ചെട്ടിയാർ സൗജന്യമായി 50 സെന്റ് സ്ഥലം (ഇന്ന് സ്‍ക‍ൂൾ സ്ഥിതിചെയ്യുന്ന സ്ഥലം ) സ്‍ക‍ൂളിനായി സർക്കാരിന് നൽക‍ുകയ‍ും ഗവൺമെന്റ് ഫണ്ട് ഉപയോഗിച്ച് ഓടിട്ട ഒരു സ്ഥിരമായ കെട്ടിടം പണിയുകയും ചെയ്തു . 1911 - ൽ ഈ കെട്ടിടത്തിലേക്ക് സ്‍ക‍ൂൾ മാറ്റ‍ുകയ‍ുണ്ടായി . 1994-ലെ പി.ടി.എ യുടെ ശ്രമഫലമായി ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ നാട്ടുകാരിൽ നിന്നും സമാഹരിച്ച ത‍ുകയ‍ും എം.എൽ.എ.ഫണ്ടും ചേർത്ത് ഒരു സെമിപെർമനന്റ് ഷെഡ്ഡ് ക‍ൂടി നിർമ്മിക്ക‍ുകയും സ്‍ക‍ൂളിന്റെ പേര് വെമ്പായം ഗവ.എൽ.പി.എസ് എന്നത് കൊപ്പം .ഗവ.എൽ.പി.എസ് എന്നാക്കി മാറ്റ‍ുകയും ചെയ്‍തു.