സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പിന്നീട് ഈ വിദ്യാലയവും 15 സെന്റ് സ്ഥലവും 1 ചക്രം കൈപ്പറ്റിക്കൊണ്ട് സർക്കാരിന് വിട്ടുകൊടുത്തു. ശേ‍‍ഷം ഗ്രാമപ‍‍ഞ്ചായത്തിന്റെ സഹായത്തോടെ 47 സെന്റ് സ്ഥലവും പുതിയ കെട്ടിടവും സർക്കാരിൽ നിന്നും സംഘടിപ്പിച്ചു. ഇന്ന് 62 സെന്റ് സ്ഥലത്ത് ഇംഗ്ലീഷിലെ 'എൽ' എന്ന അക്ഷരത്തിന്റെ ആകൃതിയിൽ സ്ഥിതി ചെയ്യുന്ന ടിൻ ഷീറ്റ് കെട്ടിടത്തിലാണ് വിദ്യാലയം പ്രവർത്തിക്കുന്നത്.പ്രീപ്രൈമറി മുതൽ നാലാം തരം വരെയുളള കുട്ടികളാണ് ഇവിടെ പഠിക്കുന്നത് .

ആദ്യ ഹെഡ് മാസ്റ്റർ ശ്രീ കു‍‍ഞ്ഞുകൃ‍‍‍ഷ്ണനായിരുന്നു. വിഴിഞ്ഞം പഞ്ചായത്ത് മെമ്പർമാരായിരുന്ന ശ്രീ സുഗതൻ, ശ്രീ സുകേശൻ, ശ്രീമതി ലതാ സുഗതൻ എന്നിവരും ശ്രീ സതീഷ്, ശ്രീ വിജയൻ, ശ്രീ ബാബു, ശ്രീ ആർ. വിനയകൻ, ശ്രീ നരേന്ദ്രൻ തു‍‍ടങ്ങി സമൂഹത്തിൽ പ്രമുഖരായ അനേകം പേരും ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥികളാണ്.

97കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ പ്രഥമാധ്യാപകനായഎസ് ടി ശിവകുമാർ ഉൾപ്പെടെ നാല് അധ്യാപകർ ,ഒരു പി.ററി.സി.എം ഒരു പാചകക്കാരി എന്നിവർ സേവനമനു‍ഷ്ഠിക്കുന്നു. ശ്രീ കോവളം സുകേശൻ സ്കൂളിന്റെ രക്ഷാധികാരിയും, PTA പ്രസിഡന്റ് ശ്രീമതി രമ്യയും,ശ്രീമതി സുകന്യ MPTA പ്രസിഡന്റുമാണ്.