JRC: ചങ്ങാതിക്ക് ഒരു തൈ കൈമാറൽ, അംബേദ്കർ മെമ്മോറിയൽ രിഹാബിലിറ്റേഷൻ സെന്റർ സന്ദർശനം, ആർസിസിയിൽ ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു. ഭൂമിക്ക് തണലൊരുക്കാം എന്ന പദ്ധതിയിലൂടെ മരങ്ങൾ നട്ടുപിടിപ്പിച്ചു.

സയൻസ് ക്ലബ് : ചാന്ദ്രദിനാഘോഷം നടത്തി. ശാസ്ത്രമേളയിലെ വിവിധ പ്രവർത്തനങ്ങൾ നടത്തി ഉയർന്ന ഗ്രേഡുകൾ കരസ്ഥമാക്കി. ശാസ്ത്രദിനാചരണങ്ങൾ നടത്തി. ക്വിസ്സിൽ മികച്ച പങ്കാളിത്തം.

സോഷ്യൽ സയൻസ് ക്ലബ് : ഹിരോഷിമ,നാഗസാക്കി ദിനാചരണങ്ങൾ നടത്തി. സാമൂഹ്യശാസ്ത്രമേളയിലെ മികച്ച പങ്കാളിത്തം. ദേശീയ യുവജന ദിനം ആഘോഷിച്ചു. സോഷ്യൽ സയൻസ് ക്വിസ്സിൽ മികച്ച പങ്കാളിത്തം.

എക്കോ ക്ലബ്ബ്  : പരിസ്ഥിതി ദിനാചരണം നടത്തി. അതിനോടനുബന്ധിച്ച് കൃഷിഭവൻ സന്ദർശിച്ചു. സ്കൂളിനെ ഹരിതാഭം ആക്കാൻ തൈ നടൽ, പച്ചക്കറി കൃഷി, പുഷ്പകൃഷി എന്നിവ നടത്തി. സ്വച്ച് സർവ്വേക്ഷൻ പദ്ധതിയിൽ മത്സരിച്ചു. ഹരിത വിദ്യാലയം മത്സരത്തിൽ പങ്കെടുത്തു.രണ്ടാം സ്ഥാനം നേടി.

പ്രവർത്തി പരിചയ ക്ലബ്  : പ്രവർത്തി പരിചയമേളയിൽ മികച്ച പങ്കാളിത്തം ഉണ്ടായി. ലോഷൻ, സോപ്പ്, ചന്ദനത്തിരി എന്നിവയുടെ നിർമ്മാണം. ചവിട്ടി, അലങ്കാരവസ്തുക്കൾ എന്നിവ നിർമിച്ചു.

ഗാന്ധിദർശൻ : ഗാന്ധിജയന്തിയുമായി ബന്ധപ്പെട്ട സേവന വാരാചരണം. ഗാന്ധി ക്വിസ് എന്നിവ നടത്തി രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് ശുചിത്വ റാലി സംഘടിപ്പിച്ചു.

വിദ്യാരംഗം കലാസാഹിത്യം വേദി : കഥാ രചന, കവിതാ രചന തുടങ്ങിയവയുടെ ശില്പശാലകൾ സംഘടിപ്പിച്ചു. സർഗോത്സവത്തിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടി. ബഷീർ ദിനം, വായനാദിനം എന്നിവ വിപുലമായി ആഘോഷിച്ചു. വായന ദിനത്തോടനുബന്ധിച്ച് വായന പതിപ്പ് നിർമ്മിച്ചു. കുട്ടികളുടെ നാടക അവതരണം നടത്തി.

ഗണിത ക്ലബ്ബ്  : ഗണിത മേള സംഘടിപ്പിച്ചു. ഗണിതശാസ്ത്രമേളയിൽ മികച്ച പ്രകടനം കാഴ്ചവച്ചു.

ഇംഗ്ലീഷ് ക്ലബ്ബ്  : ഇംഗ്ലീഷ് ഫെസ്റ്റ് നടത്തി. ഇംഗ്ലീഷ് സ്പീക്കിംഗ് പ്രോഗ്രാം സംഘടിപ്പിച്ചു. E CUBE ENGLISH സ്കൂളിൽ നടത്തിവരുന്നുണ്ട്.