പുറകിലേക്ക്


കാലചക്രം മുന്നോട്ട് ,
പതിയെപ്പതിയെ ആരോ പുറകിലേക്ക് വലിക്കുന്നു
തിരക്ക് , സമയം തീരെയില്ല ക്ഷീണം ...
കൊടിപിടിക്ക് , ഒരു ഗ്ലാസ്സുകൂടി ഒഴിക്ക്
അവളെ കടത്ത്, കുറച്ചുകൂടി വേഗത്തിൽ
ചേട്ടാ ബർഗർ സൽവാർ എഴുനൂറ്റി അമ്പതു രൂപ
ആരോ വലിക്കുന്നു പിന്നിലേക്ക് ....
സമയം ഒരുപാട് , ഒഴിഞ്ഞ റോഡുകൾ ...
കൊടിയില്ല, മദ്യമില്ല , മോഷണമില്ല
കൊലയില്ല ...
പതിയെപ്പതിയെ വീണ്ടും
അടുക്കളയിലേക്ക് , തോട്ടങ്ങളിലേക്ക്
എന്നിട്ടും എന്തിനീ ദുരിതം ......
 മനുഷ്യന് ?

 

റിമ മാഗി
7 എ ജി എച്ച് എസ് എസ് മണത്തണ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത