തടവറ

മുറ്റത്തുകണ്ട കിളിക്കൂടുതൻ
തൊട്ടരികിലായി ചെന്നഅവൾ ഓതി
എന്തേ സ്വതന്ത്രം ചിറകടിച്ചീടുവാൻ
സ്വാതന്ത്ര്യമില്ലാതെ പോയോ?
കൊച്ചു ചുണ്ടുകളിലുതിയിരുന്ന ഇദണങ്ങളൊക്കെയും
ബന്ധനക്കൂട്ടിലായ്പ്പോയോ ?
അനന്തമാം ദൂരങ്ങൾ താണ്ടുവാൻ കാലം
നിന്നിൽ കരുണ കാട്ടീടാഞ്ഞതെന്തേ?
കിളിതൻ കരച്ചിൽ കൂട്ടിലൂയർന്നു
അത് തൻ നിസ്വാതന്ത്യ ബോധത്തെയോർത്ത്
.........................................
.........................................
ബന്ധനക്കൂട്ടിലെ കിളികളുടെ നൊമ്പരം
കൂട്ടിലുയർന്നു പരന്നിടുമ്പോൾ ,
പരക്കുന്ന മരണ സങ്കീർത്തനം പോലൊന്ന്
ഭൂമിമുഴുക്കെ മുഴങ്ങിടുന്നു
.................................…......................................
വിജനമായ് പാതകൾ
വിജനമായ് തെരുവുകൾ
ലോകം മുഴുവൻ കൊറോണതൻ പിടിയിലായി
മരണം വിതയ്ക്കും മഹാമാരിയിൽ തടവിലായി.
അടഞ്ഞുകിടന്നു കടകൾ നിശബ്ദം
ഒന്നു രണ്ടുണ്ട മാത്രം തുറപ്പു .
പുക, മഞ്ഞു പോൽ മൂടിയ പരകളൊക്കെയും
ശാന്തമായ് സ്തബ്ദമായ് മൂകത തന്നിൽ പറ്റിയരണ്ടു
ഓടുവാൻ ഇരു ചക്രമില്ല. മുച്ചക്രമോഇല്ല
കാലചക്രം തെന്നിനീങ്ങീടുന്നു.
ആൾക്കൂട്ടമില്ല , നിരക്കില്ല വഴികളിൽ
ഉണരുന്നു മൃതുതൻഗീതം പരന്നീടാൻ .
മൃതശരീരങ്ങൾ ഏറ്റുവാങ്ങാനൊരിങ്ങീടും
ശവപ്പെട്ടികൾ അരികെ
വിശാലമായ് കാത്തു ,
വിസ്താരമാം മരുഭൂമിതൻ ആഴവിരപ്പിൻ
പ്രതീതി ഉണർത്തി.
..........................................................................................
നമ്മെ രക്ഷിക്കാൻ നാം തന്നെ കരുതലായി
ഉണരേണ്ട കാലം വന്നിതെത്തി
ചെറുതായൊരണുവിനെ തീർക്കുവാൻ
നാം തന്നെ പോരാടി നേടേണ്ട കാലമെത്തി
എത്ര ചെറുതായൊരണു വിനും തീർത്തിടാൻ ,
കഴിയുന്നതാണീ ഓരോ മുറച്ചട്ടങ്ങളും
..........................................................................................
മുൻപെ പറക്കാം കരുതലായി നീങ്ങിടാം
പോരാടി നേടാം സുരക്ഷയോടെ.
അടയ്ക്കാം വീടിൻ കവാടങ്ങളോരോന്ന്
തുറക്കാം നന്മതൻ ചിത്തങ്ങളും.
വന്ദിച്ചീടാം കരങ്ങളോരോന്നവർക്കായി
ജീവന്റെ കാവൽ മാലാഖമാർക്കായി .
പാലിച്ചിടാം അറിവുള്ളവർ നൽകും
സാരോപദേശങ്ങൾ ചിട്ടയോടെ .
നാളെ തൻ നന്മയാണിന്നു തൻ ലക്ഷ്യം
സഹജീവിതൻ പ്രാണനാകട്ടെ വില...(2)
 

അഞ്ജന കെ
10 A ഗവ.എച്ച് .എസ്.എസ്.പാലയാട്
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത