ഭയം....... ഭയം...... കോവിഡ് ഭയം
സർവ്വലോകവും ഞെട്ടി വിറയ്ക്കുന്നു
മാസ്ക് ധരിക്കുന്നു
കൈയുറ ഇടുന്നു
മരുന്ന് തേടുന്നു
മുൻവിധികൾ എല്ലാം തകരുന്നു
പണം വെറും പേപ്പർ ആയിടുന്നു
മനുഷ്യൻ കൂട്ടംകൂട്ടമായി ചത്തൊടുങ്ങുന്നു
എന്നാലും കുറച്ച് എല്ലാം പഠിപ്പിച്ചു കോവിഡ്
നാമെല്ലാം ഒന്നെന്നും ഈശ്വരൻ മനസ്സിലെന്നും
ഉറങ്ങുന്ന വാസനകൾ പലതുണ്ട് നമ്മളിലെന്നും
വീടാണ് സ്വർഗ്ഗം എന്നും..................
അങ്ങനെ പലതും
ഒരുമയായി പൊരുതാം കോവിഡിനെതിരെ
വീട്ടിൽ ഇരിക്കാം ,സുരക്ഷിതരായിടാം........
തീർച്ചയായും നാം വിജയിക്കും
ഈ മഹാമാരിക്കും എതിരെ