കേരളം

'കേരളം' -ദൈവത്തിന്റെ സ്വന്തം നാട് ! പ്രകൃതി ഭംഗിയിൽ ദൈവം ഇത്രയേറെ കനിഞ്ഞ മറ്റൊരു നാടുണ്ടെന്നത് സംശയാർഹമാണ് . മലനാടും ഇടനാടും കുട്ടനാടുമെല്ലാം കൊച്ചുകേരളത്തിന്റെ പ്രകൃതിഭംഗിക്ക് മാറ്റുകൂട്ടുന്നവയാണ് . നാളികേരത്തിന്റെ ജന്മനാട് എന്ന വിശേഷപ്പേരുകൂടി കൊച്ചു കേരളം വഹിക്കുന്നു. നാൽപ്പത്തിനാല് നദികൾ കേരളത്തിലൂടെ കുണുങ്ങിയൊഴുകുന്നു. ടൂറിസ്റ്റുകളെ മാടിവിളിക്കുന്നവയാണ് നമ്മുടെ നാടിന്റെ പച്ചപ്പ് . വ്യക്തിശുചിത്വത്തിലും സമൂഹശുചിത്വത്തിലുമെല്ലാം മലയാളികൾ ഏറെ മുന്നിലാണ് ജാതിയും മതവും മറന്ന് സ്നേഹത്തൊടെയും സാഹോദര്യത്തോടെയും മലയാളികൾ സഹവസിക്കുകയാണ് ഈ നാട്ടിൽ. സാക്ഷരതയുടെ കാര്യത്തിൽ ഏറെ മുന്നിട്ട് നിൽക്കുകയാണ് . എല്ലുമുറിയെ പണിത് പല്ലു മുറിയെ തിന്നുന്ന ആരോഗ്യവാന്മാരായ മലയാളികൾ ഈ നാടിന്റെ പ്രധാന സമ്പത്താണ് .

ഫിദ .എം
9E ജി എച്ച് എസ് എസ് പാല
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം