ഗവ.എച്ച് .എസ്.എസ്.കതിരൂര്/വിദ്യാരംഗം
മലയാളം സബ്ജക്ടും വിദ്യാരംഗം ക്ലബ്ബും ചേർന്ന് വിവിധ പരിപാടികൾ നമ്മുടെ സ്കൂളിൽ നടത്തുകയുണ്ടായി
.ജൂൺ 5 പരിസ്ഥിതി ദിനവുമായി ബന്ധപ്പെടുത്തി പരിസ്ഥിതി കവിതാലാപന മത്സരം യുപിഎച്ച് വിഭാഗം കുട്ടികൾക്ക് നടത്തി.
ജൂൺ 19 വായനാദിനം നമ്മുടെ സ്കൂളിൽ സമുചിതമായി ആഘോഷിച്ചു യുപിഎച്ച്എസ് വിഭാഗം കുട്ടികൾക്ക് കാവ്യാഞ്ജലി, പുസ്തക പയറ്റ്ഉദ്ഘാടനവും പുസ്തക പ്രദർശനം എന്നിവ നടത്തുകയുണ്ടായി.പി എൻ പണിക്കർ അനുസ്മരണ പ്രസംഗം ,സാഹിത്യ ക്വിസ് ,എൻറെ പുസ്തകം എന്ന പേരിൽ പുസ്തക ആസ്വാദന വീഡിയോ ചിത്രരചന എന്നിവ നടത്തുകയുണ്ടായി.
ജൂലൈ 5 ബഷീർ ദിനം ബഷീർ ദിനത്തിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി. കുട്ടികൾക്ക് ഓയിൽ പെയിൻറിങ്, ചിത്രരചന എന്നിവയും നടത്തി.കുട്ടികൾക്ക് ബഷീർ കൃതി പരിചയപ്പെടുത്തി. - ബഷീറിന്റെ നീല വെളിച്ചം എന്ന കൃതി യുപിഎച്ച്എസ് ക്ലാസുകളിൽപരിചയപ്പെടുത്തി.
സ്കൂൾ ക്ലബ്ബുകളുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട ഉണ്ണികൃഷ്ണൻ പയ്യാവൂർ നടത്തുകയുണ്ടായി
അതോടൊപ്പം സർഗോത്സവം എന്ന പേരിൽ ഒരു പരിപാടി നടത്തി.
യുപി ഹൈസ്കൂൾ വിഭാഗങ്ങളിലായി7 ഇനങ്ങളിലായി കുട്ടികളെ സബ്ജില്ലാ മത്സരത്തിൽ പങ്കെടുപ്പിച്ചു. കഥാരചന കവിതാരചന ചിത്രരചനചിത്രരചന നാടൻപാട്ട് ആധുനികം പുസ്തകാസ്വാദനം കാവ്യാലാപനം ഈ പരിപാടികളിൽ ആണ് കുട്ടികളെ സബ്ജില്ലാതലത്തിൽ പങ്കെടുപ്പിച്ചത്.
ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെടുത്തി സോഷ്യൽ സയൻസ് ക്ലബ്ബുമായി സഹകരിച്ചുകൊണ്ട് ദേശഭക്തിഗാനംദേശഭക്തിഗാനാലാപന മത്സരം സംഘടിപ്പിച്ചു.
ഓണാഘോഷം വരെയുള്ള എല്ലാ പരിപാടികളിലും വിദ്യാരംഗവും സഹകരിച്ചു .