ഗവ.എച്ച് .എസ്.എസ്.കതിരൂര്‍/നാടോടി വിജ്ഞാനകോശം
ഒരു ജനതയുടെ കൂട്ടായ്മയിൽ നിന്നുണ്ടാകുന്ന കലാരൂപങ്ങൾ സംസ്കാരത്തിന്റെ മുദ്രകളാകുന്നു.ആചാരങ്ങളും അനുഷ്ഠാനങ്ങളും, വിശേഷങ്ങളുമായി ബന്ധപ്പെട്ടവയാണ് പലപ്പോഴും ഈ കലാരൂപങ്ങൾ. ഒരുപ്രദേശത്തിന് അതിന്റേതായ സാംസ്കാരികതനിമയുണ്ട്. ഇത് കൂട്ടായ്മസൃഷ്ടിച്ചതാണ്. ഇവയെ അറിയുകയും,ഇത്തരം കലാരൂപങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമ്പോഴാണ് ആ പ്രദേശത്ത് ശരിയായ രീതിയിലുള്ള കൂട്ടായ്മകൾ രൂപപ്പെടുകയുള്ളൂ. കതിരൂരിന്റെ പ്രാദേശികചരിത്രവും ഈ നാടിന്റെ രൂപാന്തരത്തിനും ഏകദേശം 5 നൂറ്റാണ്ടിന്റെ പ്രായമുണ്ട്. ഇവിടെയുള്ള സൂര്യനാരായണക്ഷേത്രത്തിന്റെ സാന്നിധ്യത്തിനാൽ കതിരവന്റെ ഊര് എന്നറിയപ്പെട്ടുവെന്നാണ് ഒരഭിപ്രായം. നെൽവയലുകളിലെ സമൃദ്ധമായ നെൽക്കതിരുകളിൽനിന്നും കതിരൂർ എന്ന പേരുണ്ടായെന്നാണ് മറ്റൊരഭിപ്രായം. ഒറീസ കഴിഞ്ഞാൽ രണ്ടാമത്തെ സൂര്യനാരായണക്ഷേത്രമാണൂ ഇവിടെ സ്ഥിതി ചെയ്യുന്നത്. കതിരൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പ്രദേശം കലകളുടെയും കായികവിദ്യയുടെും കേളീരംഗമാണ്. സൂര്യനാരായണക്ഷേത്രത്തിന്റെ സാന്നിധ്യം വിവിധ കലാരൂപങ്ങളൂടെ പ്രചരണത്തിന് കാരണമായിട്ടുണ്ട്. കതിരൂർ ഗവ .വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പരിസരത്ത് നിരവധി കളരി കേന്ദ്രങ്ങള്‍ ഉണ്ടായിരുന്നു . കളരി പഠനത്തിന്റെ ഭാഗമായി നിർമ്മിച്ച 70 വർഷം പഴക്കമുള്ള ലക്ഷണമൊത്ത കളരി ഇവിടെയുണ്ട്. അതിനിപ്പോഴും കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല.കേരളത്തിൽ രണ്ട് വിദ്യലയങ്ങളിൽ മാത്രമാണ് ലക്ഷണമൊത്ത കളരികളുള്ളത്.ഒന്ന് കതിരൂരും മറ്റൊന്ന് ചേർപ്പുളശ്ശേരി ജി എച്ച് എസ് എസിലുമാണ്. കതിരൂരിന്റെ ഒരു ജനതയുടെ കൂട്ടായ്മയിൽ നിന്നുണ്ടാകുന്ന കലാരൂപങ്ങൾ സംസ്കാരത്തിന്റെ മുദ്രകളാകുന്നു.ആചാരങ്ങളും അനുഷ്ഠാനങ്ങളും, വിശേഷങ്ങളുമായി ബന്ധപ്പെട്ടവയാണ് പലപ്പോഴും ഈ കലാരൂപങ്ങൾ. ഒരുപ്രദേശത്തിന് അതിന്റേതായ സാംസ്കാരികതനിമയുണ്ട്. ഇത് കൂട്ടായ്മസൃഷ്ടിച്ചതാണ്. ഇവയെ അറിയുകയും,ഇത്തരം കലാരൂപങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമ്പോഴാണ് ആ പ്രദേശത്ത് ശരിയായ രീതിയിലുള്ള കൂട്ടായ്മകൾ രൂപപ്പെടുകയുള്ളൂ. കളരിയുമായി ബന്ധപ്പെട്ട പല വീരകഥകളും നിലവിലുണ്ട്