കുട്ടികൾക്ക് ഏര്രവും പ്രയാസമുള്ള വിഷയമാണല്ലോ ഗണിതം .കുട്ടികളിൽ ഗണിത താൽപരരാക്കാൻ വിവിധ പരിപാടികൾ ഗണിത ക്ലബ്ബ നടത്തിവരുന്നു. ഗണിതക്വിസ്, ഗണിതപ്രശ്നോത്തരി, നമ്പർചാർട്ട്, ജ്യോമട്രിക് ചാർട്ട് എന്നിവയിൽ കുട്ടികൾ ഉത്സുകരാണ്. ഗണിത ക്ലബിന്റെ കീഴിൽ വിവിധ പ്രവർത്തനങ്ങൾ നടന്ന് വരുന്നു . 2017-18 അധ്യയന വർഷത്തിൽ സബ് ജില്ലാതലത്തിലും ജില്ലാതലത്തിലും ഗണിത മേളയിൽ വിവിധ ഇനങ്ങളിൽ പങ്കെടുത്ത് വിജയം നേടിയിട്ടുണ്ട് .ഗണിതം മധുരമാക്കാൻ ധാരാളം പ്രവർത്തനങ്ങൾ ഗണിത ക്ലബ്ബ് നടത്തിവരുന്നു.ഇത്തരത്തിൽ എടുത്ത് പറയേണ്ട ഒരു പ്രവർത്തനമാണ് പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി നടത്തിയ മോട്ടിവേഷൻ ക്ലാസ്.