ഗവ.എച്ച് എസ്. എസ്.മുപ്പത്തടം/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്

സോഫ്റ്റ് വെയർ സ്വാതന്ത്ര്യ ദിനം

സോഫ്റ്റ് വെയർ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് 22-09-2025 ന് പ്രത്യേക അസംബ്ലി നടത്തി. സെപ്തംബർ 22 മുതൽ 27 വരെ സോഫ്റ്റ് വെയർ സ്വാതന്ത്ര്യ വാരം ആഘോഷിക്കുന്നതിന്റെ പ്രസക്തിയെക്കുറിച്ച് കൈറ്റ് മെന്റർ ശ്രീമതി ലക്ഷ്മി പ്രഭ വിശദീകരിച്ചു. സ്വതന്ത്രസോഫ്റ്റ് വെയർ , കുത്തക സോഫ്റ്റ് വെയർ എന്നിവയെക്കുറിച്ച് ലഘു വിവരണം ലിറ്റിൽ കൈറ്റ് അംഗമായ ഹന നൽകി.തുടർന്ന്,കൈറ്റ് അംഗമായ ഫസ്ന നസ്‍റിൻ സോഫ്റ്റ് വെയർ സ്വാതന്ത്ര്യ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കുട്ടികൾ അത് ഏറ്റു ചൊല്ലി.

ഐ ടി കോർണർ

സോഫ്റ്റ് വെയർ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് 26-09-2025 വെള്ളിയാഴ്ച കുട്ടികൾ നിർമ്മിച്ച

റോബോട്ടിക് ഉപകരണങ്ങളുടെ പ്രദർശനം നടത്തി.ഓട്ടോമാറ്റിക് ഗ്യാസ് ലീക്കേജ് ഡിറ്റെക്റ്റർ,

ഓട്ടോമാറ്റിക് ക്ലോത്ത് കളക്ടർ,ഓട്ടോമാറ്റിക് ഡോർ,അന്ധരായ ആളുകളെ സഹായിക്കുന്ന

കണ്ണട തുടങ്ങിയവയുടെ പ്രദർശനം കുട്ടികളും അദ്ധ്യാപകരും വളരെ കൗതുകത്തോടെ വീക്ഷിച്ചു.

സീനിയർ അസിസ്റ്റന്റ് ശ്രീമതി സ്മിത കോശി,കൈറ്റ് മെന്റർമാരായ ശ്രീമതി ലക്ഷ്മി പ്രഭ,

ശ്രീമതി ആശ സി കെ എന്നിവർ കുട്ടികളുടെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു.

സലാഹുദ്ദീൻ അയ്യൂബി,മുഹമ്മദ് നഹാർ,അലോക് തിവാരി എന്നീ കുട്ടികളുടെ നേതൃത്വത്തിലാണ്

പ്രദർശനം സംഘടിപ്പിച്ചത്.