ജനനിബിഡമായൊരു വീചിയിൽ നിന്നിതാ
പൊട്ടിപുറപ്പെട്ട് കോവിഡ് എന്നാ പദം
കണ്ണാൽ തിരഞ്ഞതും കാണ്മതില്ലേങ്കിലും
അറിവുന്നു ഞാൻ സദാ നിന്റെ വിപത്തുകൾ
നാം തൻ കരങ്ങളിൽ മൗനമായ് കുടിയേറി
കാർന്നു തിന്നുന്നു നീ ജീവനെന്നും സദാ
എന്നിൽ നിന്നവളിൽ നിന്നവരിൽ നിന്ന് ദിനം
പ്രതിഫലിക്കുന്നു നിൻ വ്യഥയറ്റ സഞ്ചാരം
ഈ ലോകമാകെ പൊരുതിടുന്നു ഒന്നായ്
കീടമേ നിൻ ശൃംഖലയിന്നു തകർക്കാൻ
ഭയം തെല്ലുമഭികാമ്യമല്ലെന്നു ഓർക്കുകിൽ
ജാഗ്രത വേണമീ കാണാതെ തുരത്തുവാൻ