കൊറോണ

മർത്യരെയാകെ ഭീതിയിലാഴ്ത്തി
വിശ്വത്തെയാകെ ഞെട്ടി വിറപ്പിച്ച്
 ഘോരമാം ദംഷ്ട്രകൾ കൊണ്ട്, കൊറോണ
 കുത്തി പറിക്കുന്നു മാനവരാശിയെ
 നഗ്നനേത്രങ്ങളാൽ കാണാൻ കഴിയാത്ത കീടമേ നിനക്കിത്ര ശക്തിയോ
 വിശ്വത്തെയാകെ ഇളക്കി മറിക്കുവാൻ
 ശക്തിയുണ്ടെന്നോയീ ഇത്തിരി കുഞ്ഞന്
 എങ്കിലോ കേട്ടാലും കൊറോണെ
 തളരില്ല, പതറില്ല, ഓടിയൊളിച്ച ചരിത്രമില്ല
              കൈകൾ കഴുകിയും പുറത്തിറങ്ങാതെയും
 സംസ്കാര പൈതൃകം ഞങ്ങൾക്കു നൽകിയ
 ജീവിതചര്യകൾ മുറുകെപിടിച്ചും
 മർത്യൻ മർത്യനെ അറിഞ്ഞും, സ്നേഹിച്ചും
കാരുണ്യാമൃതം നിറഞ്ഞ
പാഥേയങ്ങൾ കൈമാറിയും
 അതിജീവിക്കും നീയാം ദുഷ്ടശക്തിയെ
           കൂടെയുണ്ടതിനിന്നു ഞങ്ങൾക്ക്
 ഭരണതന്ത്രജ്ഞരാം ഭരണകൂടവും
 സ്നേഹനിധികളാം ആതുരശുശ്രൂഷകന്മാരും
 തളരില്ല ഞങ്ങൾ പതറില്ല ഞങ്ങൾ പൊയ്ക്കൊൾക
 ജീവനിൽ കൊതിയുണ്ടെന്നാകിൽ.............


 

മീനാക്ഷി
10 a ഗവ.എച്ച് എസ്.വെസ്റ്റ് കടുങ്ങല്ലൂർ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത