അല്ലയോ മനുഷ്യരേ നിങ്ങൾ -
ഇത്രയും അഹങ്കരിപ്പിതല്ലയോ?
ഇന്നു നിങ്ങൾ തൻ സന്തോഷത്തിൽ..
ഒരുനാൾ നിങ്ങൾ ദുഃഖത്തിലാകും.
മഴയിൽ പെയ്യും മഴത്തുള്ളികൾ
താഴേക്കു വീഴുമ്പോൾ നാം
പറയും "അല്ലയോ മഴയേ-
നീ എത്രമേൽ പെയ്താലും-
ഞങ്ങൾക്ക് നിന്നിൽ ഭയമേ ഇല്ല.. "
അപ്പോൾ ഈ മഴവെള്ള കെടുതിയിൽ -
വെള്ളം പൊട്ടിയൊലിക്കുന്നു ഇവിടെ -
ഈ വെള്ള കെടുതിയിൽ മനുഷ്യർ ഭീതിയിൽ ആകുന്നു.
ഇത്രമേൽ അഹങ്കരിച്ചതല്ലയോ...
നിങ്ങൾ ഇങ്ങനെ സുഖത്തിൽ കഴിഞ്ഞതിൽ -ഇതാ നോക്കു..............
നിങ്ങൾ തൻ അഹങ്കാര ഫലത്തേ....
ഈ വെള്ളപ്പൊക്കത്തിൽ-
നാം ആശ്രയിക്കും അന്നു-
നാം പുച്ഛിച്ച പ്രകൃതിയേ-
എത്രയോ ക്രൂരതകൾ കാട്ടി നാം-
ആ അമ്മയോട്.......
ഹേയ് മനുഷ്യരേ........
ഇനിയും നിർത്തുക- നിങ്ങൾ തൻ അഹങ്കാരം-
ആ പ്രകൃതി മാതാവ് നമ്മളോട് ക്ഷമിച്ചുകൊള്ളും.........