ലോകം മുഴുവൻ ഇരുട്ടിലാക്കി
കോറോണ വൈറസ് എത്തിയല്ലോ
ലോകർക്കെല്ലാം നാശം വിതറി
മറു രാജ്യങ്ങളിൽ കുടിയേറി
ആൾക്കൂട്ടങ്ങളെ കൊന്നൊടുക്കി
ഉയരങ്ങളിൽ ചേക്കേറി
ദൈവത്തിൻ മണ്ണിലെത്തീട്ടുണ്ടേ
കാട്ടുതീ പോലെ പടർന്നേ
ചുമയും തുമ്മലും ശ്വാസതടസ്സവും
മഹാമാരിതൻ ലക്ഷണങ്ങൾ
വൃത്തിയായി നടന്നീടാമെന്നാൽ
തടഞ്ഞീടാം കൊറോണയെ
കൈകഴുകീടാം വീട്ടിലിരിക്കാം
ഒറ്റക്കെട്ടായ് നിന്നീടാം
പിറന്നൊരീ മണ്ണിനായി
വിജയഭേരി മുഴക്കീടാം.