പത്തനംത്തിട്ട നഗരത്തിന്റെ ഹ്യദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ സ്ക്കുൾ പത്തനംത്തിട്ട ജില്ലയ്ക്ക് അഭിമാനമാണ്. ഒന്നു മുതൽ ഹയർ സെക്കൻണ്ടറി വിഭാഗം വരെ നിലവിലുണ്ട്.2 ഏക്കർ 89 സെന്റ് സ്ഥലത്തിൽ ആയി അഞ്ച് കെട്ടിടങ്ങൾ സ്ഥിതിചെയ്യുന്നു. വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗത്തിൽ ലിൻസി എൽ സ്കറിയ ഹയർസെക്കൻണ്ടറിവിഭാഗത്തിൽ ശ്രീമതി ഉഷാകുമാരി ആർ എന്നിവർ പ്രഥമഅധ്യാപകരായി സേവനം അനുഷ്ഠിക്കുന്നു.ഹൈസ്ക്കുൾ വിഭാഗത്തിൽ ഒന്നു മുതൽ പത്തുവരെ ക്ലാസുകൾ ഉണ്ട്.ഇവിടെ 12 അധ്യാപകർ ഉണ്ട്.108 കുട്ടികൾ ഇവിടെ പഠിക്കുന്നു.കംപ്യൂട്ടർ ലാബുകൾ,ലൈബ്രറി,ഫിസിക്സ് കെമസ്ടട്രി ബയോളജി സയൻസ് ലാബുകൾ എന്നിവ സജ്ജീവമായി പ്രവർത്തിക്കുന്നു.ഹൈസ്ക്കുൾ വിഭാഗത്തിൽ 10 ക്ലാസ്സ് റൂമുകൾ നിലവിലുണ്ട്.സ്മാർട്ട് റൂം സജ്ജീവമായി പ്രവർത്തിക്കുന്നു. കെട്ടിടത്തിൽ പ്രീ - പ്രൈമറി സ്ക്കൂൾ പ്രവർത്തിക്കുന്നു.ഒരു അദ്ധ്യാപികയും 11 കുട്ടികളും ഉണ്ട്.ഇവിടെ IED വിഭാഗം സജ്ജീവമായി പ്രവർത്തിക്കുന്നു.പാഠ്യ -പാഠ്യേതരവിഷയങ്ങളിൽ ഇവരെ സഹായിക്കുന്നതിനായി ഒരു അദ്ധ്യാപികയും ഒരു ആയയും ഉ​​ണ്ട്.


ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.