ഗവ.എച്ച്.എസ്.എസ്, ചിറ്റാർ/ഗ്രന്ഥശാല
1940 ൽ സ്കൂൾ ആരംഭിച്ചു എന്ന് വ്യക്തത ഉണ്ടെങ്കിലും സ്കൂളിൽ എന്നാണ് ലൈബ്രറി ആരംഭിച്ചത് എന്ന കാര്യത്തിൽ വ്യക്തതയില്ല. സ്കൂളിന്റെ ഒപ്പം തന്നെ ലൈബ്രറിയും ആരംഭിച്ചു എന്ന് വേണമെങ്കിൽ കരുതാം.ഏതായാലും വളരെ പഴക്കമുള്ള ഒരു പുസ്തക ശേഖരം ഇവിടെയുണ്ട്.കാലാകാലങ്ങളായി കുട്ടികൾക്ക് വഴികാട്ടിയായി ഈ ഗ്രന്ഥശാല സ്ഥിതി ചെയ്യുന്നു.ഹൈസ്കൂൾ,ഹയർസെക്കണ്ടറി വിഭാഗങ്ങൾക്ക് പ്രത്യേകം ലൈബ്രറികൾ ഉണ്ട്.ഇന്ന് ഇവിടം 16000 പുസ്തകങ്ങളോളം ഉള്ള വിശാലമായ ഗ്രന്ഥശാലയാണ്.കാലപ്പഴക്കത്താൽ കുറെയൊക്കെ ചിതലെടുത്തും നശിച്ചും പോയിട്ടുണ്ടെങ്കിലും അമൂല്യമായ ധാരാളം ഗ്രന്ഥങ്ങൾ ഉള്ള ഹൈസ്കൂൾ ലൈബ്രറിയുടെ ഇപ്പോഴത്തെ ചുമതല മലയാളം അധ്യാപകൻ കൂടിയായ ശ്രീ.അബ്ദുൽസലാം വഹിക്കുന്നു.