ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്./അക്ഷരവൃക്ഷം/കൊറോണ യെ തുരത്താം ആശങ്കവേണ്ട ജാഗ്രത മതി
കൊറോണയെ തുരത്താം ആശങ്കവേണ്ട ജാഗ്രത മതി
മനുഷ്യനും പക്ഷികളും ഉൾപ്പെടുന്ന സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസുകൾ. ഇവ സാധാരണ ജലദോഷപ്പനി മുതൽ സാർഡ് ,മെർസ് , കോവിഡ് 19 എന്നിവ വരെ ഉണ്ടാക്കാൻ ഇടയാക്കുന്ന ഒരു വലിയ കൂട്ടം വൈറസുകളാണ്. മനുഷ്യൻ ഉൾപ്പടെയുള്ള സസ്തനികളുടെ ശ്വാസനാളിയെ ബാധിക്കുന്നു. ജലദോഷം, ന്യൂമോണിയ, (SARS) ഇവയുമായി ബദ്ധപ്പെട്ട ഈ വൈറസ് ഉദരത്തെയും ബാധിക്കും.
കൊറോണ വൈറസ് ശരീരത്തിൽ പ്രേവേശിച്ചാൽ 14 ദിവസത്തിനുള്ളിൽ രോഗ ലക്ഷണങ്ങൾ കാണും. ഈ 14 ദിവസമാണ് ഇൻക്യുബേഷൻ പീരീഡ് എന്നറിയപ്പെടുന്നത്. വൈറസ് പ്രേവർത്തിച്ചു തുടങ്ങിയാൽ രണ്ടോ നാലോ ദിവസം വരെ പനിയും ജലദോഷവുമുണ്ടാകും. തുമ്മൽ, ചുമ, മൂക്കോലിപ്പ്, ക്ഷീണം, തൊണ്ടവേദനാഎന്നിവയും ഉണ്ടാകും. ശരീര സ്രവങ്ങളിൽ നിന്നാണ് രോഗം പടരുന്നത്. തുമ്മുബ്ബോരും ചുമക്കുബ്ബോരും വായിൽ നിന്ന് പുരത്തത്തെക്ക് തെറിക്കുന്ന സ്രവങ്ങഗളുടെ തുള്ളിയിൽ വൈറസുകൾ ഉണ്ടായിരിക്കും. വായും മൂക്കും മൂടാതെ തുമ്മുമ്പോഴും ചുമക്കുമ്പോഴും ഇവ വായുവിലേക്ക് പടരുകയും അടുത്തുള്ളവരിലേക്ക് വൈറസുകൾ എത്തുകയും ചെയ്യും. വൈറസ് സാന്നിധ്യമുള്ളയാളെ സ്പർശികുബൊറോ അയാൾക്ക് ഹസ്തദാനം നല്കുബോറോ രോഗം മറ്റേ അയാളിലേക്ക് പടരാം. വൈറസ് ബാധിച്ച ഒരാൾ തൊട്ട വസ്തുക്കളിൽ വൈറസ് സാന്നിധ്യമുണ്ടാകും. ആ വസ്തുക്കൾ മറ്റൊരാൾ സ്പർശിച്ഛ് പിന്നീട് ആ കൈകൾ കൊണ്ട് മൂക്കിലോ കണ്ണിലോ മറ്റോ തൊട്ടാലും രോഗം പടരാം. കൊറോണ വൈറസ് നു കൃത്യമായ ചികിത്സ ഇല്ല. പ്രതിരോധ വാക്സിനും ലഭ്യമല്ല. രോഗം തിരിച്ചറിഞ്ഞാൽ രോഗിയെ മറ്റുള്ളവരിൽ നിന്ന് മാറ്റി ഐസൊലേറ്റ് ചെയ്താണ് ചികിത്സ നൽകേണ്ടത്. പകർച്ച പനിക്ക് നല്കുന്നത് പോലെ ലക്ഷണങ്ങൾക്കനുസരിച്ചുള്ള ചികിത്സയിൽ പനിക്കും വേദനക്കുമുള്ള മരുന്നാണ് നൽകുന്നത്. രോഗിക്ക് വിശ്രമം അത്യാവശ്യമാണ്. ശരീരത്തിൽ ജലാംശം നിലനിർത്താനായി ധാരാളം വെള്ളം കുടിക്കണം. നമ്മുടെ ആരോഗ്യപ്രവർത്തകർ നമ്മുടെ സുരക്ഷക്കായി രാപകലില്ലാതെ കഷ്ട്ടപെടുമ്പോൾ നാം അവരുടെ നിർദ്ദേശങ്ങൾ അനുസരിക്കണം." ഈ സമയവും കടന്നു പോകും" എന്ന സന്ദേശം മുന്നോട്ടുവെച്ചു നമുക്ക് ഒരുമിച്ച് ഈ മഹാമാരിയെ തുരത്താം
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം |