ഒരു മരം വീഴുമ്പോൾ
ഒരു തണൽ മായുന്നു
ഒരു മഴ പെയ്യാതെ
അകലങ്ങൾ തേടുന്നു
ഒരു കിളിപ്പാട്ടിന്റെ
വേദിക തകരുന്നു
ഒരു കുഞ്ഞു കാറ്റിന്റെ
ചുണ്ടു വളരുന്നു
ഒരു മരം വീഴുമ്പോൾ
ഋതു ശോഭ മറയുന്നു
ഒരു കുഞ്ഞു പൂവിന്റെ
സ്വപ്നം പൊലിയുന്നു
ഒരു നുള്ള് വായുവിൻ
ശ്വാസം പിടക്കുന്നു
അഴകാർന്ന ഭൂമിത-
ന്നാദ്രത മറയുന്നു
ഒരു മരം വീഴുമ്പോൾ
ഒരു തണൽ മറയുന്നു
ഒരു മഴ പെയ്യാതെ
അകലങ്ങൾ തേടുന്നു.