ജ‍ൂൺ 19, വായനദിനം - അക്ഷര വ‍ൃക്ഷം

ജ‍ൂൺ 19 - വായനദിനാചരണത്തിന്റെ ഭാഗമായി സ്ക‍ൂൾ ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബിന്റെ നേത‍ൃത്വത്തിൽ അക്ഷര വ‍ൃക്ഷം നിർമ്മിച്ച‍ു. ചാർട്ട് പേപ്പർ കഷ്ണങ്ങളിൽ മനേഹരമായി മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ അക്ഷരങ്ങളെഴ‍ുതി ക‍ുട്ടികൾ മരത്തിൽ ത‍ൂക്കി. ക‍ുട്ടികളെ പ്രോത്സാഹിപ്പിക്കാനായി, ഹെഡ്‍മിസ്ട്രസ്സ് വിലോലത ടീച്ചറ‍ും, കൈറ്റ് മെന്റർമാര‍ും ക‍ൂടെ ഉണ്ടായിര‍ുന്ന‍ു. സ്ക‍ൂൾ വായന മാസചരണം ഉദ്ഘാടനം ചെയ്യാനെത്തിയ പ്രശസ്ത എഴ‍ുത്തുകാരന‍ും, അധ്യാപകന‍ുമായ ശ്രീ ബിജ‍ു ബാലകയൃഷ്ണന‍ും അക്ഷര വ‍ൃക്ഷത്തിനട‍ുത്ത് നിന്ന് ക‍ുട്ടികൾക്കൊപ്പം ഫോട്ടോയെട‍ുത്തത് ക‍ുട്ടികൾക്ക് വലിയ ആവേശമായിര‍ുന്ന‍ു.

ജ‍ൂൺ 19 - വായന മാസാചരണം ഉദ്ഘാടനം

ജ‍ൂൺ 19 - വായന മാസാചരണം ഉദ്ഘാടനം ചെയ്തത് പ്രശസ്ത എഴ‍ുത്തുകാരന‍ും, അധ്യാപകന‍ുമായ ശ്രീ ബിജ‍ു ബാലക‍ൃഷ്ണനാണ്. എസ് എം സി ചെയർമാൻ ശ്രീ സജിക‍ുമാർ അധ്യക്ഷനായ ചടങ്ങിൽ പ്രിൻസിപ്പൽ ശ്രിമതി ബിന്ദ‍ുറാണി ടീച്ചർ സ്വാഗത പ്രസംഗം നിർവ്വഹിച്ച‍ു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി വസന്തക‍ുമാരി തങ്കച്ചി ടീച്ചർ ചടങ്ങിന് ആശംസ അർപ്പിച്ച‍ു. ഹെഡ്‍മിസ്‍ട്രസ്സ് ശ്രീമതി വിലോലത ടീച്ചർ ക‍ൃതജ്ഞത നിർവ്വഹിച്ച‍ു.

ഓപ്പറേഷൻ ത‍ൂഫാൻ - ലഹരിക്കെതിരേ ഒര‍ു ഗോൾ

ഓപ്പറേഷൻ ത‍ൂഫാൻ , ലഹരിക്കെതിരേ ഒര‍ു ഗോൾ - പരിപാടി 19/06/2026 വെള്ളിയാഴ്‌ച സ്‍ക‍ൂളിൽ സംഘടിപ്പിച്ച‍ു. പിറ്റിഎ പ്രസിഡന്റ് ശ്രീ രജിക‍ുമാർ രാവിലെ 11 മണിക്ക് ഗോൾ പോസ്റ്റിലേക്ക് ഗോളടിച്ച് കയറ്റി പരിപാടി ഉദ്ഘാടനം ചെയ്‍ത‍ു. വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷകർത്താക്കൾ എന്നിവർ ഇതിൽ പങ്കാളികളായി.എല്ലാവര‍ും ചേർന്ന് ആയിരത്തിലധികം ലഹരി വിര‍ുദ്ധ ഗോള‍ുകളടിച്ച‍ു.മ‍ുൻ ഡിഇഒ യ‍ും ഈ യജ്ഞത്തിൽ പങ്കാളിയായി.

ലിറ്റിൽ കൈറ്റ്സ് അഭിര‍ുചി പരീക്ഷ

18/06/2026 വ്യാഴാഴ്ച 2026-29 ബാച്ച് ലിറ്റിൽ കൈറ്റ്സിനായ‍ുള്ള അഭിര‍ുചി പരീക്ഷ നടന്ന‍ു. 128 ക‍ുട്ടികൾ അഭിര‍ുചി പരീക്ഷയ്ക്കായി അപോക്ഷ നൽകിയിര‍ുന്നതിൽ 125 ക‍ുട്ടികൾ പരീക്ഷ അറ്റന്റ് ചെയ്‍തു. 20 ക‍ുട്ടികൾ വീതം 7 റൗണ്ട‍ുകളായാണ് പരീക്ഷ നടന്നത്. രാവിലെ 9.30 ന് ആരെഭിച്ച പരീക്ഷ ഉച്ചയ്ക്ക് 1.30 ന് അവസാനിച്ചു. ഉച്ചയ്ക്ക് 2.30 ന് മ‍ുൻപായി തന്നെ റിസൾട്ട് അപ്‍ലോ‍ഡ് ചെയ്യാന‍ും സാധിച്ച‍ു.

പരിസ്ഥിതി ദിനാചരണം

ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി 05/06/2026 വെള്ളിയാഴ്ച സ്‍കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ച‍ു. ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബ്, എസ് പി സി , എൻ എസ് എസ് എന്നീ യ‍ൂണിറ്റുകള‍ുടെ നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്. ചങ്ങാതിക്കൊരു മരം, പരിസ്ഥിതിദിന പ്രതിജ്‍ഞ, സ്കൂൾ മൈതാനത്തിലെ വ‌ൃക്ഷമ‍ുത്തശ്ശിയെ ആദരിക്കൽ,വ‌ൃക്ഷത്തൈ നടീൽ , പ്ലക്കാർഡ് നിർമ്മാണം എന്നീ പരിപാടികളാണ് സംഘടിപ്പിച്ചത്. സ്ക‍ൂൾ മാനേജ്മെന്റ് കമ്മറ്റി ചെയർമാൻ ശ്രീ സജിക‍ുമാർ, പ്രിൻസിപ്പൽ ബിന്ദ‍ുറാണി ടീച്ചർ, ഹെഡ്‌മിസ്ട്രസ്സ് ഷിസി ടീച്ചർ എന്നിവർ പങ്കെട‍ുത്ത‍ു.

പ്രവേശനോത്സവം

2026-27 അധ്യയന വർഷത്തിലെ പ്രവേശനോത്സവം, സി കെ ഹരീന്ദ്രൻ എം എൽ എയ‍ുടെ എം എൽ എ/എ ഡി എസ് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ഓപ്പൺ ആഡിറ്റോറിയത്തിന്റെ ഉദ്ഘാടനം, പ്രതിഭാ സംഗമം എന്നിവ 2006 ജ‍ൂൺ 1 ന് നടക്കുകയ‍ുണ്ടായി. പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബി നിർമ്മല അധ്യക്ഷയായ ചടങ്ങിന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത് ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. വിജയരാജി അവർകളാണ്. ചടങ്ങിന്റെ മ‍ുഖ്യ പ്രഭാഷണം നടത്തിയത് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ആര്യ ആണ്. വാർഡ് മെമ്പർ കുമാരി സന്ധ്യ, പിറ്റിഎ പ്രസിഡന്റ് ശ്രീ റെജികുമാർ, എസ്എംസി ചെയർമാൻ ശ്രീ സജികുമാർ, സ്റ്റാഫ് സെക്രട്ടറി ശ്രീമതി സിന്ധ‍ു എന്നിവർ ചടങ്ങിന് ആശംസ അർപ്പിച്ച‍ു. 2025-26 അധ്യയന വർഷത്തിലെ എസ് എസ് എൽ സി ,പ്ലസ്ട‍ൂ പരീക്ഷകളിൽ മികച്ച വിജയം നേടിയ ക‍ുട്ടികളേയ‍ും, ലിറ്റിൽ കൈറ്റ്സ്, എസ് പി സി സംസ്ഥാന ക്യാമ്പ‍ുകളിൽ പങ്കെട‍ുത്ത ക‍ുട്ടികളേയ‍ും , മറ്റു മത്സര പരീക്ഷകളിൽ വിജയികളായ ക‍ുട്ടികളേയ‍ും ചടങ്ങിൽ അന‍ുമോദിച്ച‍ു.

എസ് എസ് എൽ സി വിദ്യാർത്ഥികൾക്കായി ബ്രിഡ്‍ജ് കോഴ്സ്

2026-27 അധ്യയന വർഷത്തിലെ എസ് എസ് എൽ സി കുട്ടികൾക്കായി ഒര‍ു ബ്രിഡ്ജ് കോഴ്‍സ് 2026 മെയ് 20 ന് ആരംഭിച്ച‍ു. രാവിലെ 7.30 മ‍ുതൽ 10.30 വരെയാണ് ക്ലാസ്സ്.