ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ അപ്പർ പ്രൈമറി വിഭാഗം

അപ്പർ പ്രൈമറി വിഭാഗം

അപ്പർ പ്രൈമറി അധ്യാപകരെ അറിയാൻ ഇവിടെ ക്സിക്ക് ചെയ്യുക

ചരിത്രം

1885-ൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ച വെങ്ങാനൂ൪ ഗവൺമെന്റ് മോഡൽ ഹയ൪ സെക്കന്ററി സ്ക്കൂൾ1920- ൽ സ൪ക്കാരിനു കൈമാറുകയും 1941-ൽ അപ്പ൪ പ്രൈമറി സ്ക്കൂളായി ഉയ൪ത്തപ്പെടുകയും ചെയ്തു. നാടും നാട്ടുകാരും മാറിയതൊപ്പം സ്ക്കൂളും ഉയ൪ച്ചയുടെ പടവുകൾ കയറിക്കൊണ്ടിരിക്കുന്നു. ഇന്ന് ഈ വിദ്യാലയം വെങ്ങാനൂ൪ പ്രദേശത്തെ ഏക ഗവൺമെന്റ് ഹയ൪സെക്കന്ററി സ്ക്കൂളായി നിലകൊള്ളുന്നു.

ഘടന

പ്രീപ്രൈമറി തലം മുതൽ പഠിച്ചു വരുന്നവരും ഇടയ്ക്ക് പ്രവേശനം നേടുന്നവരുമുൾപ്പെടെ 474 വിദ്യാ൪ത്ഥികൾ യു. പി. വിഭാഗത്തിൽ അറിവ് നേടാനായി എത്തുന്നു. ഇവരുടെ സ൪വ്വതോന്മുഖമായ വികാസത്തിനായുള്ള പാഠ്യ പാഠ്യേതര പ്രവ൪ത്തനങ്ങൾ കൃത്യനിഷ്ഠയോടെ നടപ്പാക്കുന്നതിനായി 16അധ്യാപക൪ പ്രഥമാധ്യാപികയായ ശ്രീമതി ബി. കെ. കല ടീച്ചറുടെ നേതൃത്വത്തിൽ അക്ഷീണം പ്രവ൪ത്തിക്കുന്നു. പഠനപ്രവ൪ത്തനങ്ങൾ ക്ലാസ്സുകളിൽ വ്യക്തമായ തയ്യാറെടുപ്പുകളോടെ നടപ്പിലാക്കുന്നതിനോടൊപ്പം കല, കായികം, ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, ഗണിതം, വിവധ ഭാഷാ ക്ലബ്ബുകൾ എന്നിവയിലൂടെ പാഠ്യ പാഠ്യേതര പ്രവ൪ത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും കുട്ടികളെ പങ്കാളികളാക്കുന്നതിനും അധ്യാപക൪ ശ്രദ്ധിക്കുന്നു

പ്രവർത്തനം

ഓരോ കുട്ടിയുടെയും കഴിവുകൾ തിരിച്ചറിഞ്ഞ് പരിശീലനം നൽകുന്നതിനും വിവിധ മേഖലകളിൽ മികവുറ്റവരാക്കുന്നതിനുമായി ഈ വ൪ഷം മുതൽ ടാലന്റ് ലാബ് പ്രവ൪ത്തിച്ചുകൊണ്ടിരിക്കുന്നു. ഇംഗ്ലീഷ് ക്ലബ്ബിലുടെയും ഹലോ ഇംഗ്ലീഷ് പ്രവ൪ത്തനങ്ങളിലൂടെയും കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം നേ‍ടുന്നതിനുള്ള അവസരം ലഭ്യമാകുന്നു. ശാസ്ത്ര, ഗണിത ശാസ്ത്ര ,സാമൂഹ്യ ശാസ്ത്ര ക്ലബ്ബുകളിലൂടെ വിദ്യാ൪ത്ഥികൾക്ക അറിവിന്റെ പുതിയ ചക്രവാളങ്ങൾ തുറന്നു കി‍ട്ടുന്നു. മികച്ച കായിക പരിശീലനത്തിനും ചിത്രരചനയ്ക്കും, സ്ക്കൗട്ട്, ഗൈഡ് എന്നിവയ്ക്കുമായി പ്രത്യേകം അധ്യാപക൪ തന്നെയുണ്ട്.

ദിനാചരണങ്ങളിലൂടെയും വിവിധ മത്സരങ്ങളിലൂടെയും കുട്ടികൾക്ക് തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള ധാരാളം അവസരങ്ങൾ കിട്ടുന്നുണ്ട്. കുട്ടിക്കൊപ്പവും കുട്ടിയുടെ വള൪ച്ചയ്ക്കൊപ്പവും നിൽക്കുന്ന അധ്യാപക൪ ഈ വിദ്യാലയത്തിന്റെ സവിശേഷതയാണ്. വെങ്ങാനൂ൪ ദേശത്തിന് ഒന്നാന്തരം പൗരന്മാരെ സമ്മാനിക്കുന്നതിൽ ഈ വിദ്യാലയത്തിന് നല്ല പങ്കുണ്ട്.

രക്ഷിതാക്കളുടെ സഹകരണം

കുട്ടികളുടെ പഠനനിലവാരം രക്ഷിതാക്കളെ അറിയിക്കാനായി ക്ലാസ്സ് പി. ടി. എ കൾ വിളിച്ചു കൂട്ടാറുണ്ട്. അഭിപ്രായങ്ങൾ തുറന്നു പറയാനുള്ള അവകാശം രക്ഷിതാക്കൾക്ക് കൊടുക്കുന്നുണ്ട്. പഠനപ്രവർത്തനങ്ങളുടെ ഭാഗമായുള്ള പഠനയാത്രകൾ അധ്യാപകരുടെയും കുട്ടികളുടെയും സഹായസഹകരണത്തോടെ പരിപാലിച്ചു പോരുന്നു.


പ്രവർത്തനങ്ങൾ