ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

2022-23 വരെ2023-242024-25


സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി

 
2019-22 ബാച്ച്

സംസ്ഥാന ആഭ്യന്തര വകുപ്പും വിദ്യാഭ്യാസ വകുപ്പും ചേർന്ന് 2010 കേരളത്തിൽ രൂപംകൊണ്ട പദ്ധതിയാണ് എസ്പിസി. ഓഗസ്റ്റ് രണ്ടിന് കേരളത്തിലാകെ 127 സ്കൂളുകളിലായി 11176 വിദ്യാർത്ഥികളെ ഉൾപ്പെടുത്തി കൊണ്ടാണ് എസ്പിസി എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന സ്റ്റുഡന്സ് പോലീസ് കേഡറ്റ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ഈ പദ്ധതിക്ക് നേതൃത്വം നൽകാൻ ആഭ്യന്തര വകുപ്പിനും വിദ്യാഭ്യാസ വകുപ്പിനും ഒപ്പം ഗതാഗത വനം എക്സൈസ് തദ്ദേശസ്വയംഭരണ വകുപ്പുകളുടെ പിന്തുണയുമുണ്ട്.

ഒരു ബോധവും ലക്ഷ്യബോധവും സാമൂഹ്യപ്രതിബദ്ധതയും സേവനസന്നദ്ധതയും ഉള്ള ഒരു യുവജനതയെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഗവൺമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ വെങ്ങാനൂർ 2019 ജൂണിൽ സ്റ്റുഡൻസ് കേഡറ്റ് പദ്ധതി ആരംഭിച്ചു. 44 കുട്ടികൾ അടങ്ങുന്ന മൂന്ന് ബാച്ചുകൾ നിലവിലുണ്ട്.

പ്രവർത്തനങ്ങൾ

ഡി ഐ ,ഡബ്ലിയു ഡി ഐ, സി പി ഒ ,എസ് സി പി ഒ എന്നിവരുടെ സേവനം ഏകോപിപ്പിച്ചു കൊണ്ട് സ്കൂൾ മേലധികാരി ശ്രീമതി സുഖി എസ്പിസി പ്രവർത്തനങ്ങൾ വിജയകരമായി നടപ്പിലാക്കുന്നു. സന്തോഷ്. പി കമ്മ്യൂണിറ്റി പോലീസ് ഓഫീസറായി സുജിത.എസ് അസിസ്റ്റന്റ് കമ്മ്യൂണിറ്റി പോലീസ് ഓഫീസറായും സേവനമനുഷ്ഠിക്കുന്നു. ബാലരാമപുരം പോലീസ് സ്റ്റേഷനിലെ ബൈജു ടി ഐ യായും ബീന ഡബ്ലി ഡി ഐയായും പ്രവർത്തിക്കുന്നു. ബുധൻ ശനി ദിവസങ്ങളിലായി കേഡറ്റുകൾക്ക് പരിശീലനം നൽകി വരുന്നു. എസ് പി സി യുടെ ആക്ടിവിറ്റി കലണ്ടർ പ്രകാരമുള്ള പ്രവർത്തനങ്ങൾ സമയബന്ധിതമായി സ്കൂളിൽ നടത്തുന്നു.

ക്രിസ്തുമസ് അധിക്കാലക്യാമ്പ്*

ക്രിസ്തുമസ് അവധിക്കാല ക്യാമ്പ് 2021 ഡിസംബർ 31 2022 ജനുവരി 1 തീയതികളിൽ സ്കൂളിൽ നടന്നു. ക്യാമ്പ് ഉദ്ഘാടനം നിർവഹിച്ചത് ബാലരാമപുരം സ്റ്റേഷനിലെ ശ്രീ ബിജുകുമാർ. പ്രിൻസിപ്പൽ ശ്രീമതി ബീന, സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി സുഖി എന്നിവർ ആശംസകൾ നേർന്നു. പിടിഎ പ്രസിഡന്റ് ശ്രീപ്രവീണിൻ്റെഅധ്യക്ഷതയിൽ "പുൽനാമ്പുകൾ" അവധിക്കാല ക്യാമ്പിൻ്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു. കായിക അധ്യാപിക സജിത ടീച്ചർ ഫിസിക്കൽ ആക്ടിവിറ്റീസ് ആൻഡ് ന്യൂട്രീഷൻ , ഡോ: സജു ആൾട്ടർനേറ്റീവ് തെറാപ്പീസ് ഓൺ മോഡേൺ വേൾഡ് എന്നീ വിഷയത്തെക്കുറിച്ച് ക്ലാസ് എടുത്തു.

രണ്ടാം ദിവസത്തെ ക്ലാസ് കൈകാര്യം ചെയ്തത് മുൻ എ ഡി എൻ ഒ തിരുവനന്തപുരം സിറ്റി ശ്രീ കല്യാണ കുമാർ. ലഹരി വിരുദ്ധ ബോധവൽക്കരണം മോട്ടോർ വാഹന അപകടങ്ങൾ ട്രാഫിക് ലംഘനം ശുചിത്വ വേസ്റ്റ് മാനേജ്മെന്റ് എന്ന വിഷയത്തെക്കുറിച്ച് നെയ്യാറ്റിൻകര സ്കൂളിലെ സി പി ഒ ശ്രീ ശ്രീനു ശ്രീധർ ക്ലാസ് കൈകാര്യം ചെയ്തു. എ ഡി എൻ ഒഅനിൽകുമാർ കുട്ടികളുമായി സംവദിച്ചു.ഡി ഐ, ഡബ്ലിയു ഡിഐയുടെ നേതൃത്വത്തിൽ പരേഡ് പ്രാക്ടീസ് നൽകി. ദേശീയഗാനാലാപനത്തോടെ ക്യാമ്പ് അവസാനിച്ചു.

ഔട്ട്ഡോർ ടെസ്റ്റ്

 
ഔട്ട്ഡോർ ടെസ്റ്റ്

12/2/22 എസ്.പി.സി ഇൻഡോർ ടെസ്റ്റ് ഭംഗിയായി പൂർത്തിയായി. 16/2/22 ബുധനാഴ്ച ഔട്ട്ഡോർ ടെസ്റ്റ് നടത്താൻ തീരുമാനിക്കുകയും കഴിഞ്ഞ ഒരാഴ്ച കേഡറ്റ്സിന് ഔട്ട്ഡോർ ടെസ്റ്റ് പരിശീലനങ്ങളും നല്കി. അന്ന്എല്ലാ കുട്ടികളും 8 മണിക്ക് തന്നെ എത്തുകയും ഫിസിക്കൽ ടെസ്റ്റ് ആരംഭിക്കുകയും ചെയ്തു. ഡി.ഐ , ഡബ്ല്യൂ.ഡി.ഐ, സ്കൂൾ ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ, സി.പി.ഓ, എ.സി.പി.ഓ, പി ടി എ പ്രസിഡന്റ്, മറ്റധ്യാപകർ എന്നിവർ സജീവമായി പങ്കെടുത്തു. ടെസ്റ്റ് ആരംഭിച്ച് അല്പസമയം കഴിഞ്ഞപ്പോൾ തന്നെ എ.ഡി.എൻ.ഓ അനിൽ സാർ എത്തി. പിന്നീടുള്ള ടെസ്റ്റുകൾ അനിൽ സാറിന്റെ നേതൃത്വത്തിൽ കൃത്യമായും നടത്താൻ കഴിഞ്ഞു. പരേഡ് ടെസ്റ്റ് തുടങ്ങിയപ്പോൾ ബാലരാമപുരം എസ്.എച്.ഓ ബിജുകുമാർ സാർ വന്നു. സാറിന്റെ നേതൃത്വത്തിൽ പരേഡിന്റെ കൃത്യമായ മൂല്യനിർണ്ണയം നടത്തി. ഓരോ കേഡറ്റും അടുക്കും ചിട്ടയോടും കൂടി ഓരോ പരീക്ഷയും കടന്നു മുന്നേറികൊണ്ടേയിരുന്നു. എല്ലാ കേഡറ്റ്സിന്റെയും പെർഫോമൻസിൽ തൃപ്തരായി എസ്.എച്.ഓ ബിജുകുമാർ സാർ, എ.ഡി.എൻ.ഓ അനിൽ സാറും കുട്ടികളെ അനുമോദിച്ചപ്പോൾ ഡി.ഐ , ഡബ്ല്യൂ.ഡി.ഐ, പി.ടി.എ ,എച്.എം, അഡ്വൈസറി കമ്മിറ്റീ എന്നിവർ.

ചിത്രശാല