ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/ അഭിമാനത്തിളക്കം
അഭിമാനത്തിളക്കം
കാത്തു കാത്തിരുന്ന് വന്ന പിറന്നാളാണ്.അമ്മുവിന് സങ്കടം സഹിയ്ക്കാനായില്ല. ഈ പിറന്നാളിന് കൂട്ടുകാരെയൊക്കെ വീട്ടിൽ വിളിച്ച് സദ്യകൊടുക്കാമെന്ന് ഉറപ്പുകൊടുത്തതാണ്. ടേം പരീക്ഷയ്ക്ക് ക്ലാസ്സ് ഫസ്റ്റ് വാങ്ങിയപ്പോൾ അമ്മ ഉറപ്പു തന്നതാണ്. കഷ്ടായിപ്പോയി. ഈ നശിച്ച കൊറോണ എല്ലാ സ്വപ്നവും തകർത്തു. മുറ്റത്ത് അമ്മ ആരോടോ സംസാരിയ്ക്കുന്നു. അമ്മു പുറത്തേയ്ക്കിറങ്ങി. പറമ്പിൽ പണിയ്ക്കു വരുന്ന ചേച്ചിയാണ്. എന്തോ പറഞ്ഞു കരയുന്നുണ്ട്. അമ്മയോട് വിവരം ചോദിച്ചു. ലോക്ഡൗണിൽ പെട്ട് വീട്ടിലെ ദാരിദ്ര്യം പറയുകയായിരുന്നത്രേ. അമ്മ കുറച്ച് അരി കൊടുത്തെന്ന് അച്ഛനോട് പറയുന്നത് കേട്ടു. അവരുടെ ഇളയ മോൾ അമ്മുവിൻ്റെ പ്രായമാണ്. അവൾക്കെന്നും അസുഖമാണ്. മരുന്നു വാങ്ങാൻ ഒരുപാട് കാശ് വേണ്ടി വരും. ര അമ്മയ്ക്കൊരു പരിധിയില്ലേ അമ്മുവിൻ്റെ മനസ്സ് നീറി. മലയാളം പാഠപുസ്തകത്തിലെ വേദം എന്ന പാഠം അവൾ ഓർത്തു. അവൾ അകത്തേക്കോടി.ബർത്ത് ഡേയ്ക്ക് പോക്കറ്റ് മണിയായി കിട്ടിയ 1000 രൂപയുമായി അമ്മയുടെ അടുത്തെത്തി. അമ്മാ ഇതവർക്ക് കൊടുത്തോളൂ. എനിയ്ക്കിനിയും ബർത്ത് ഡേ വരുമല്ലോ. അമ്മുവിനെ ചേർത്ത് നിർത്തി, അവർ അവളുടെ നിറുകയിൽ ഉമ്മ വച്ചു. അവരുടെ കണ്ണുകൾ അഭിമാനത്താൽ തിളങ്ങുകയായിരുന്നു.
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |