ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/ അതിജീവനം പ്രകൃതിജീവനത്തിലൂടെ
അതിജീവനം പ്രകൃതിജീവനത്തിലൂടെ
ഒരുകാലത്ത് നമ്മുടെ പ്രകൃതി എത്ര മനോഹരമായിരുന്നു. പലതരത്തിലുള്ള മരങ്ങളും ധാരാളം ശുദ്ധവായുവും ജലവും കുന്നിൻ ചെരിവുകളും കാടും വയലും, എത്ര പ്രകൃതി സുന്ദരമായ സ്ഥലങ്ങൾ! എന്നാലിന്ന് ഇതൊക്കെ എവിടെ ?ഈ ചോദ്യത്തിന് ആർക്കും ഉത്തരമില്ല .വീട് വയ്ക്കാനും മറ്റ് പല ആവശ്യങ്ങൾക്കുമായി മരങ്ങൾ വെട്ടി നശിപ്പിക്കുന്നു. മലകൾ ഇടിക്കുന്നു . കാട് വെട്ടിത്തെളിക്കുന്നു. നദികളും തടാകങ്ങളും നികത്തുന്നു . ഇന്ന് നദികൾ മാലിന്യം നിക്ഷേപിക്കുന്ന സ്ഥലങ്ങളായി മാറി . വാഹനങ്ങളിൽ നിന്നും വ്യവസായശാലകളിൽ നിന്നും പ്ലാസ്റ്റിക്കും മറ്റ് മാലിന്യങ്ങളും കത്തിക്കുന്നതിലൂടെയും മലിനമായ പുക അന്തരീക്ഷത്തിൽ എത്തുന്നു. കൃഷിയിടങ്ങളും ജലാശയങ്ങളും മണ്ണിട്ടുനികത്തി വ്യവസായ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നു . നമ്മുടെ കേരളത്തിൽ ഇക്കഴിഞ്ഞ രണ്ടു വർഷവും തുടർച്ചയായി വന്ന പ്രളയത്തിന് കാരണം മനുഷ്യൻ പ്രകൃതിയോട് ചെയ്ത ക്രൂരതകളാണ്. മുൻകാലങ്ങളിൽ പച്ചക്കറികളും മറ്റും നമ്മുടെ നാട്ടിൽ തന്നെ കൃഷി ചെയ്തിരുന്നു .ശുദ്ധമായ പച്ചക്കറികളാണ് നാം ഉപയോഗിച്ചിരുന്നത് . എന്നാലിന്നോ പച്ചക്കറികൾ ഉൾപ്പെടെ യുള്ള അവശ്യവസ്തുക്കൾ എല്ലാം അന്യ സംസ്ഥാനങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്നു. കീടനാശിനിയും മറ്റ് വിഷാംശങ്ങളുംകലർന്നാണ് ഇവ ഇവിടെ എത്തുന്നത് . നാം ദിനംപ്രതി ഭക്ഷിക്കുന്നത് ഇതൊക്കെയല്ലേ. ഇത് നമ്മുടെ ആരോഗ്യത്തിന് ഹാനികരമാണ് ഇന്ത്യയുടെ തലസ്ഥാന നഗരമായ ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം വളരെ കൂടുതലാണ് അവിടത്തെ കുട്ടികളും പ്രായം ചെന്നവരും ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരും എല്ലാം ഈ വായു ശ്വസിക്കുന്നതിന് ഇടയാകുന്നു. നിയന്ത്രണം ഇല്ലാതെ പ്രവർത്തിക്കുന്ന വ്യവസായശാലകളും വാഹനങ്ങളും ആണ് അന്തരീക്ഷ മലിനീകരണം കൂട്ടുന്നത്. പണം കൊടുത്ത് ശുദ്ധവായു ശ്വസിക്കേണ്ട അവസ്ഥയാണ് ഇന്ന് . ഇങ്ങനെ പോയാൽ അധികം വൈകാതെ നമുക്കും ഈ അവസ്ഥ വരും എന്ന് ഓർക്കുക . ഇന്ന് നാമെല്ലാവരും ഭീതിയുടെയും കരുതലിൻ്റെയും നടുവിലാണ് . ലോകത്തെ തന്നെ ഭീതിയിലാഴ്ത്തിയ മഹാമാരി ആണ് ഇന്ന് എവിടെയും പടർന്നു പിടിച്ചിരിക്കുന്നത്- കൊറോണ വൈറസ് ഡിസീസ് അഥവ കോവിഡ് 19. ഇതിൽനിന്ന് എല്ലാവരും മുക്തി നേടണം എന്ന് നമ്മൾ ആഗ്രഹിക്കുന്നു . പക്ഷേ എന്ന് അത് ആർക്കും അറിയില്ല. ഈ രോഗത്തിന് ഇതുവരെ മരുന്ന് കണ്ടെത്തിയിട്ടില്ല. ഈ രോഗവ്യാപനം തടയുന്നതിനായി അവശ്യ മേഖലകൾ ഒഴികെ എല്ലാം അടച്ചിടേണ്ടി വന്നു . ഇത് നമ്മുടെ ചുറ്റുപാടിൽ ഗുണപരമായ ചില മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ട് . ഇപ്പോൾ നമ്മളെല്ലാവരും വീടിനുള്ളിൽ ആണ് അധികസമയവും . വീട്ടിലുള്ള വരുമായി സമയം ചെലവഴിക്കാൻ പറ്റിയ ഒരു അവസരം കൂടി ഇതുമൂലം നമുക്ക് കിട്ടി. വാഹനങ്ങളും ഫാക്ടറികളും ഒന്നും പ്രവർത്തിക്കുന്നില്ല . അതുകൊണ്ടുതന്നെ അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്ന പുക വായുവിൽ കലരുന്നില്ല . നദികളും തടാകങ്ങളും മലിനമാകുന്നില്ല. പലരും സ്വന്തം വീട്ടിൽ തന്നെ കൃഷി ചെയ്യാൻ തുടങ്ങി . ബേക്കറിയിൽ നിന്ന് വാങ്ങുന്ന വിഷാംശം അടങ്ങിയ ഭക്ഷണത്തിനുപകരം സ്വന്തം വീട്ടിൽ തന്നെ വച്ച് ഉണ്ടാക്കുന്ന നല്ല ഭക്ഷണം നമുക്ക് കിട്ടുന്നു . നമ്മുടെ ആരോഗ്യത്തിനും ബുദ്ധിക്കും ഗുണം ചെയ്യുന്ന പല കാര്യങ്ങളും നാം വീട്ടിലിരുന്ന് തന്നെ ചെയ്യുന്നു . ഇങ്ങനെ ഒട്ടേറെ ഗുണങ്ങൾ ഇതിലൂടെ ഉണ്ടായി . എന്നാൽ ഈ രോഗവ്യാപനത്തിന് വളരെ ദോഷകരമായ മറ്റൊരു വശം കൂടിയുണ്ട്. കോവിഡ് ബാധിച്ച് ധാരാളമാളുകൾ ലോകത്ത് മരണമടഞ്ഞു . ഇന്ത്യയിലും മരണസംഖ്യ കൂടുന്നു . അനേകമാളുകൾ ചികിത്സയിലാണ് . പലർക്കും അവരുടെ തൊഴിൽ ചെയ്യാൻ സാധിക്കുന്നില്ല . ചിലർ പട്ടിണിയായി വലയുന്നു. ഇങ്ങനെ ദുഃഖകരമായ കുറേ കാര്യങ്ങൾ . ലോക ഡൗൺ കൊണ്ട് പല ബുദ്ധിമുട്ടുകളും ഉണ്ടെങ്കിലും സർക്കാർ ജനനന്മയ്ക്ക് വേണ്ടിയാണ് ഇത് ഏർപ്പെടുത്തിയിട്ടുള്ളത് . അതിനാൽ അനുസരിച്ചേ മതിയാവൂ എല്ലാവരും വീട്ടിൽ തന്നെ സുരക്ഷിതരായി ഇരിക്കുക . പല പ്രകൃതി ദുരന്തങ്ങളെയും പോലെ തന്നെ ഇപ്പോൾ ബാധിച്ചിട്ടുള്ള കൊറോണ വൈറസ് വ്യാപനവും മനുഷ്യൻറെ പ്രവൃത്തികളുടെ ഫലം തന്നെയാണ്. വന്യജീവികൾ പ്രകൃതിയെ ആശ്രയിച്ചാണ് കഴിയുന്നത് . വന്യജീവികളെ നശിപ്പിക്കുമ്പോൾ പ്രകൃതിയെ ചൂഷണം ചെയ്യുന്നു എന്നാണ് അർത്ഥം . ചൈനയിൽ നിന്നാണ് ഈ വൈറസ് മനുഷ്യനിൽ പടർന്നുപിടിച്ചത.് പൊതുവേ ഇത്തരം വൈറസുകൾ മൃഗങ്ങളുടെ ശരീരത്തിൽ ആണ് കാണപ്പെടുന്നത് . ചൈനക്കാർ മൃഗങ്ങളെ ഭക്ഷിക്കുന്നത് കൊണ്ടാവാം ഈ രോഗംപടർന്നത് എന്ന്പറയപ്പെടുന്നു . ഇനി ഇതുപോലെ പോലെ ഒന്ന് വരാതിരിക്കാനാണ് നാം ശ്രദ്ധിക്കേണ്ടത് നമുക്ക് വേണ്ടത് സ്വയം കണ്ടെത്തുക. പ്രകൃതിയെ ഉപദ്രവിച്ചും വന്യമൃഗങ്ങളെ ചൂഷണം ചെയ്തും ഇത് ആവർത്തിക്കുന്നത് മനുഷ്യവംശത്തിനു തന്നെ ആപത്താണ് എന്ന് ഓർക്കുക. പ്രകൃതിയുടെ ആവാസ വ്യവസ്ഥയിൽ നാം കൈ നടത്തുമ്പോഴാണ് ഇതുപോലുള്ള മഹാമാരികൾ പടരുന്നത്. ഈ മഹാമാരിയെ ലോകത്ത് നിന്ന് തുരത്തുന്നതിനും പ്രകൃതിയെ എല്ലാരീതിയിലും സംരക്ഷിക്കുന്നതിനും നമുക്ക് ഒരുമിച്ച് നിന്ന് പ്രയത്നിക്കാം.
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |