ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/മുന്നേറാം

മുന്നേറാം

കലികാലം കഴിഞ്ഞെത്തിയ ഈ
ലോകത്തിൻ മുന്നിൽ
ഇന്നൊരു കലികാലം കൂടി.
ഇരുളിൽ നിന്നുയർന്ന സൂര്യ ഉഷസ്സിൻ്റെ
കിരണംപോൽ ജ്വലിച്ചു നിൽക്കുമീ
മണ്ണിൻ മനസ്സിൽ
മുളയ്ക്കുമോ ഇനിയൊരു ജീവൻ.
അതിജീവനത്തിനായി കൈകോർത്ത ലോകം
അക്കണ്ണി മുറിഞ്ഞ
ഇക്കൈവഴിയിൽ
ചെകുത്താനുമുന്നിലെ കടലായി നിന്നാ
ചെകുത്താനെയകറ്റി കരകേറും നമ്മൾ.
അതിജീവനത്തിൻ്റെ യുദ്ധമീ മണ്ണിൽ
അധികമായ് ജീവിക്കും
അതിജീവികൾ നമ്മൾ.
" മുന്നേറാം കരുത്തോടെ" എന്നും.

അനുശ്രീ.എ.ജി.
8.ഇ ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത