ലഹരിമുക്ത കേരളം

'ലഹരിമുക്ത കേരളം ' എന്ന പരിപാടി വിദ്യാർത്ഥിനികൾ ആലപിച്ച പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ചു.6 / 10 / 2022 വ്യാഴം രാവിലെ 10 മണിക്ക്  'ലഹരിമുക്ത കേരളം ' എന്ന പരിപാടിയുമായി ബന്ധപ്പെട്ട് കൈറ്റ് വിക്‌ടേഴ്‌സ് ചാനലിലൂടെ മുഖ്യമന്ത്രിയുടെ സന്ദേശം പ്രഥമാധ്യാപകരുടെ നേതൃത്വത്തിൽ യു പി , എച്ച്  എസ് , എച്ച്  എസ് എസ് വിഭാഗങ്ങളിലെ കുട്ടികൾക്കും രക്ഷിതാക്കൾക്കും സ്കൂൾ കോംപൗണ്ടിൽ ഒരുക്കിയിട്ടുള്ള സ്ക്രീൻ വഴി സംപ്രേഷണം ചെയ്തു. അതിനു ശേഷം പ്രഥമാധ്യാപകരായ  പ്രിൻസിപ്പൽ ഗ്രീഷ്മ  വി  ടീച്ചർ , പ്രിൻസിപ്പൽ എച്ച്  എം  ഷാമി ടീച്ചർ , അഡിഷണൽ എച്ച് എം രാജേഷ് ബാബു സാർ കുട്ടികൾക്ക് ബോധവത്കരണ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി . അതാത് ക്ലാസ്സ്  അധ്യാപകർ അവർക്ക് ലഭ്യമായ മൊഡ്യൂൾ അനുസരിച്ച് ക്ലാസുകൾ നൽകി.

                                        യു പി വിഭാഗം കുട്ടികൾക്ക് അഭികാമ്യമായ ആരോഗ്യശീലങ്ങളെക്കുറിച്ചും അവ കുഞ്ഞുങ്ങളിൽ വളരാനാവശ്യമായ ഗാർഹിക അന്തരീക്ഷത്തെക്കുറിച്ചും ഏത് പ്രതിസന്ധികൾ വന്നാലും നാം ഒറ്റയ്ക്കല്ല ഒന്നിച്ചാണ് എന്ന ധാരണ കുട്ടികൾക്ക് കൂടുതൽ ഉണർവേകി.ലഹരിവസ്തുക്കളുടെ ഉപയോഗം അഭികാമ്യമായ ആരോഗ്യശീലങ്ങളിൽ വരില്ലെന്ന അറിവ് കുട്ടികളിൽ എത്തിക്കാനായി മാനമൊരുക്കൽ പാട്ട് കുട്ടികളെ കേൾപ്പിച്ചു.മൊഡ്യൂൾന്റെ ഭാഗമായുള്ള കഥാപ്രസംഗം വീഡിയോസ് മുതലായവ കുട്ടികൾക്ക് കാണിച്ചു കൊടുത്തു.

                   എച്ച് എസ് , എച്ച് എസ് എസ് വിഭാഗം ക്ലാസ്സുകളിൽ ക്ലാസ് അധ്യാപകരുടെയും സഹ അധ്യാപകരുടെയും നേതൃത്വത്തിൽ ' ലഹരി മുക്ത കേരളം ' എന്ന ക്യാമ്പയിനിന്റെ ഭാഗമായി. നൽകിയിട്ടുള്ള മൊഡ്യൂളുകയിലെ പ്രവർത്തനങ്ങൾ നടത്തി. വിദ്യാർത്ഥിനികൾ ' ലഹരി മുക്ത കേരളം ' ഗാനം സംഘമായി ആലപിച്ചു.

               അഭികാമ്യമല്ലാത്ത ശീലങ്ങളോട് എന്ത് നിലപാടെടുക്കണം എന്ന ധാരണ കുട്ടികൾക്ക് സഹായിക്കുന്ന തരത്തിലുള്ള ചിന്തയായിരുന്നു. മൊഡ്യൂൾ പ്രകാരം ഉണ്ടായിരുന്നത്.പാട്ടുകളിലൂടെയും വീഡിയോസ്കളിലൂടെയും കുട്ടികൾക്ക് ലഭിച്ചു ക്ലാസുകൾ ഏറ്റവും പ്രയോജനമുള്ളതായിരുന്നു.

              ഈ സാമൂഹിക ദുരന്തത്തിനെതിരായ  മനോഭാവവും  പ്രതിരോധവും  സാധ്യമാക്കാനായി കേരള സർക്കാർ  എക്സൈസ് , പോലീസ് , ഹെൽത്ത്  തദ്ദേശസ്വയഭരണം  എന്നിങ്ങനെ  വിവിധ വകുപ്പുകളെ ഒരു കുടകീഴിലാക്കിയുള്ള മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തുന്ന  സുദിഘമായ കർമ്മപദ്ധതി ഏറ്റവും അഭിനന്ദനീയമാണ്.ലഹരി മുക്ത സമൂഹനിർമ്മിതിക്കായി പ്രവർത്തിക്കാനും ഭാവി പ്രതീക്ഷകൾക്ക് മുകളിൽ കരിനിഴൽ വീഴ്ത്തി ലഹരിവസ്തുക്കളുടെ സ്വാധീനം പൂർണ്ണമായും ഇല്ലാതാക്കാനും രക്ഷിതാക്കളുടെ പരിപൂർണ്ണ പിന്തുണ ഈ പദ്ധതിയ്ക്ക് ലഭിച്ചിട്ടുണ്ട്.