ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ അധ്യാപക രക്ഷകർതൃ സംഘടന
പഠിതാക്കളുടെ സർവ്വതോന്മുഖമായ അഭിവൃദ്ധി ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന, അധ്യാപകരും രക്ഷകർത്താക്കളും സഹകരിച്ചു പ്രവർത്തിക്കുന്ന കരുത്തുറ്റ സ്കൂൾ പി ടി എ അവനവഞ്ചേരി ഗവൺമെന്റ് എച്ച് എസിന്റെ വികസനത്തിന് പാതയൊരുക്കുന്നു. എല്ലാ പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾക്കും വേണ്ട ധനശേഖരണം നടത്തുന്നു എന്നതിൽ കൂടുതൽ പഠനപ്രവർത്തനങ്ങൾ, കലാപരിപാടികൾ, ഭക്ഷണ വിതരണം, അച്ചടക്ക പരിപാലനം, ജൈവ ഉദ്യാന പരിപാലനം, ശുചീകരണ പ്രവർത്തനം, കായിക പ്രവർത്തനങ്ങൾ എന്നുവേണ്ട സ്കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കുംസഹകരണവും സഹായവും നൽകിക്കൊണ്ട് സ്കൂളിനൊപ്പം തന്നെ പിടിഎ നിലകൊള്ളുന്നു. സ്കൂളിന്റെ യശസ്സ് വളർത്തുന്നതിനും നിലനിർത്തുന്നതിനും ഗവൺമെന്റ് എച്ച്.എസ്.എസ് അവനവഞ്ചേരി യിലെ പി.ടി.എ വഹിക്കുന്ന സേവനം പ്രശംസനാതീതമാണ്. സ്കൂളും സമൂഹവും പരസ്പരം സഹകരിക്കുക, ഒത്തുചേർന്ന് മുന്നോട്ടുപോവുക എന്ന തത്വം ഈ സ്കൂളിനെ സംബന്ധിച്ചടത്തോളം യാഥാർഥ്യമാണ്.സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും അക്കാദമിക പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും ഒപ്പം സാമൂഹിക പ്രവർത്തനങ്ങളിൽ കുട്ടികളെ പങ്കാളികൾ ആകുന്നതിനും പി ടി എ പ്രവർത്തിക്കുന്നു. അതിലൂടെ കുട്ടികളുടെ വ്യക്തിത്വവികാസത്തിന് സാധ്യമാകുന്ന വിധത്തിലുള്ള ഇടപെടലുകളാണ് ഗവൺമെന്റ് അവനവഞ്ചേരി യിലെ പി ടി എ യുടെ ഭാഗത്തുനിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. വിദ്യാലയ പ്രവർത്തനങ്ങൾ മികവുറ്റതാക്കാൻ അധ്യാപകർക്ക് എല്ലാത്തരത്തിലുള്ള പിന്തുണയും പി ടി എ യുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നുണ്ട്.ഗവൺമെന്റ് എച്ച്എസ് അവനവഞ്ചേരി യിലെ ക്ലാസ് റൂമുകൾ ഹൈടെക് ആക്കി മാറ്റുന്നതിൽ പിടിഎ വഹിച്ച പങ്ക് സ്തുത്യർഹമാണ്. ക്ലാസ്മുറികൾ ടൈൽ ഇടുന്നതിനും കെട്ടിടങ്ങൾ പെയിന്റ് ചെയ്യുന്നതിനും പോഡിയം, ലാപ്ടോപ്പ് തുടങ്ങിയ ആധുനിക ഹൈടെക് സജ്ജീകരണങ്ങൾ ഒരുക്കുന്നതിനും പി ടി എ അധ്യാപകർക്കൊപ്പം തോളോട് തോൾ ചേർന്നു പ്രവർത്തിച്ചു. അതുപോലെ തന്നെ സ്കൂൾ ലൈബ്രറി വിപുലീകരണത്തിനും പുസ്തക സമാഹരണത്തിനും പുസ്തക പ്രദർശനങ്ങൾ സംഘടിപ്പിക്കുന്നതിനും പി ടി എ മുൻനിരയിൽ തന്നെ ഉണ്ട്. പിടിഎയുടെ സഹായത്തോടെ' അമ്മ വായന ' നടന്നുവരുന്നു. സ്കൂളിലെ കാർഷിക പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും പിടി എ നൽകിവരുന്നുണ്ട്. നിർധനരായ കുട്ടികൾക്ക് പഠന സഹായങ്ങൾ എത്തിച്ചു കൊടുക്കുന്നതിനും ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ ഉള്ള കുട്ടികളെ സഹായിക്കുന്നതിനും പി ടി എ സദാ ജാഗരൂപരാണ്.നിരവധി ആരോഗ്യ ക്യാമ്പുകൾ സ്കൂളിൽ പിടിഎ യുടെ സഹായത്തോടെ സംഘടിപ്പിച്ചു വരുന്നു. രക്തദാനക്യാമ്പ്,നേത്ര പരിശോധന ക്യാമ്പ്, ആയുർവേദ ചികിത്സാ ക്യാമ്പുകൾ, ത്വക്ക് പരിശോധന ക്യാമ്പുകൾ എന്നിങ്ങനെ നീളുന്നു ആ പട്ടികകൾ.നിരവധി കൗൺസിലിംഗ് ക്ലാസുകൾ പി.ടി.എയുടെ സഹായത്തോടെ സംഘടിപ്പിച്ചു വരുന്നുണ്ട്. പെൺകുട്ടികൾക്ക് പ്രത്യേകം കൗൺസിലിംഗ് ക്ലാസുകൾ നൽകുന്നു.സ്കൂളിൽ നടക്കുന്ന ടാലന്റ് ലാബ് പ്രവർത്തനങ്ങൾ പിടിഎ യിൽ നിന്നുള്ള പ്രതിനിധികൾ തന്നെ ക്ലാസ്സുകൾ കൈകാര്യം ചെയ്തു വരുന്നു. സഹായങ്ങളും പിന്തുണയും നൽകിയും വരുന്നുണ്ട്.പലതരം ശില്പശാലകൾ സ്കൂളിൽ സംഘടിപ്പിക്കുമ്പോളും പിടിഎയുടെ ഭാഗത്ത് നിന്നുള്ള പിന്തുണ ഉണ്ടാകുന്നുണ്ട്. ശാസ്ത്ര ശില്പശാലകൾ, പഠനോപകരണ നിർമ്മാണ ശില്പശാലകൾ, വായനാ സാമഗ്രി നിർമാണ ശില്പശാലകൾ, തുടങ്ങിയവ സംഘടിപ്പിച്ചുവരുന്നു.ജൈവവൈവിധ്യ ഉദ്യാനം വിപുലീകരണ പ്രവർത്തനങ്ങളിൽ പി ടി എ ഇടപെട്ട് വരുന്നുണ്ട്. സസ്യ സമ്പത്ത് വർദ്ധിപ്പിക്കുന്നതിനും ജൈവവളങ്ങളുടെ നിർമ്മാണത്തിനും ജൈവ കീടനാശിനികളുടെ നിർമ്മാണത്തിനും കൃഷിയിടങ്ങൾ ഒരുക്കുന്നതിനും വിളവെടുപ്പിനും എല്ലാം തന്നെ അധ്യാപക രക്ഷകർതൃ സംഘടനാം ഗങ്ങൾ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു.ഉച്ചഭക്ഷണം ഒരുക്കുന്നതിനും വിതരണം ചെയ്യുന്നതിനും പ്രഭാത ഭക്ഷണം ഒരുക്കുന്നതിനും വിതരണം ചെയ്യുന്നതിനും മദർ പി ടി എ യിൽ നിന്നുള്ള പ്രതിനിധികളും ഉണ്ടാകാറുണ്ട്. സ്കൂളിൽ ബയോഗ്യാസ് പ്ലാന്റ് നിർമ്മിക്കുന്നതിനും അതുപോലെതന്നെ അത് വളരെ നന്നായി മുന്നോട്ടു കൊണ്ടുപോകുന്നതിനും സ്കൂൾ പി ടി യിൽ നിന്നുള്ള സേവനങ്ങളും സഹായങ്ങളും ലഭിക്കുന്നുണ്ട്. പ്ലാസ്റ്റിക് നിർമാർജന പ്രവർത്തനങ്ങൾക്കുള്ള പിന്തുണയും പിടിഎ നൽകിവരുന്നു. ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനും അച്ചടക്ക പരിപാലനത്തിനും പിടിഎ പിന്തുണ നൽകി വരുന്നു.ഗവൺമെന്റ് എച്ച്എസ്എസ് അവനവഞ്ചേരി യെ കേരളത്തിലെ ആദ്യത്തെ സമ്പൂർണ നീന്തൽ വിദ്യാലയമായി ഉയർത്തുന്നതിനും പിടിഎയുടെ സഹായം ലഭിച്ചിട്ടുണ്ട്. നീന്തൽ പരിശീലന സന്ദർഭത്തിൽ അമ്പല കുളത്തിലേക്ക് കുട്ടികളെ എത്തിക്കുന്നതിനും കുട്ടികൾക്ക് പിന്തുണ നൽകുന്നതിനും അധ്യാപകരെ സഹായിക്കുന്നതിനും പിടിഎ നിലകൊണ്ടു.ദിനാചരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിനും ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനും ഗവൺമെന്റ് എച്ച്എസ് അവനവഞ്ചേരിയെ ഹരിതവിദ്യാലയമാക്കി മാറ്റുന്നതിനും പിടിഎ സ്തുത്യർഹമായ സേവനങ്ങളാണ് അനുഷ്ഠിച്ചുവരുന്നത്. രക്ഷകർത്താക്കൾക്ക് ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്നതിനും പി ടി എ പിന്തുണക്കാറുണ്ട്. കുട്ടികൾക്ക് ശുദ്ധജലവിതരണം ഉറപ്പുവരുത്താൻ പിടിഎ പ്രത്യേകം ശ്രദ്ധിച്ചു വരുന്നു. എൽപി സെക്ഷനിൽ അസംബ്ലി ഏരിയ റൂഫിംഗ് ചെയ്തു മനോഹരമാക്കുന്നതിന് പിടിഎ യുടെ പിന്തുണയു ണ്ടായി. അതുപോലെതന്നെ ഓഫീസ് റൂം ഹെഡ്മാസ്റ്റർ റൂം എന്നിവ നവീകരിച്ചു. പ്രഥമ ശുശ്രൂഷയ്ക്ക് ആവശ്യമുള്ള സാമഗ്രികൾ യഥാവിധി സംരക്ഷിക്കുന്നതിനും വാങ്ങുന്നതിനും പിടിഎയുടെ പിന്തുണ ഉണ്ട്.സ്കൂൾ പി ടി എ യുടെ മാതൃകാപരമായ പ്രവർത്തനം കാരണം സ്കൂളിൽ ഓരോ വർഷവും വിദ്യാർഥികളുടെ എണ്ണം വളരെയധികം കൂടുന്നുണ്ട്. എൽകെജി മുതൽ പത്താം തരം വരെയുള്ള ക്ലാസുകളിൽ കുട്ടികളുടെ അധിക വർധന ഉണ്ടായി. അതുപോലെതന്നെ സ്കൂളിന് ഒട്ടനവധി പുരസ്കാരങ്ങൾ നേടിയെടുക്കുന്നതിനും സംസ്ഥാനത്തെ തന്നെ മാതൃകാ വിദ്യാലയ ങ്ങളിൽ ഒന്നാക്കി മാറ്റുന്നതിനും സ്കൂൾ പിടിഎയുടെ കാര്യക്ഷമമായ പ്രവർത്തനങ്ങൾവഴിയൊ രുക്കി. കുട്ടികളെ സാമൂഹ്യപ്രതിബദ്ധതയുള്ള, മൂല്യബോധമുള്ള പൗരന്മാരാക്കി മാറ്റുക എന്നത് സ്കൂൾ പി ടി എ വളരെ പ്രധാനപ്പെട്ട ലക്ഷ്യമായി പരിഗണിക്കുന്നു. അതിനായുള്ള പ്രവർത്തന പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനും ആത്മാർത്ഥമായി അർപ്പണ മനോഭാവത്തോടെj സ്കൂൾ പിടിഎപ്രവർത്തിച്ചുവരുന്നു.പൂർവ്വ വിദ്യാർത്ഥികളെയും പൂർവ്വ അധ്യാപകരെയും സ്കൂൾ പ്രവർത്തനത്തിന്റെ ഭാഗമാക്കി മാറ്റാൻ പിടിഎയുടെ ഭാഗത്തുനിന്നുള്ളഇടപെടൽ വളരെ വലിയ തോതിൽ ഉണ്ട്. സാമൂഹിക വിഭവങ്ങളെ പരമാവധി ഉപയോഗപ്പെടുത്തി വരുന്നു. സാംസ്കാരിക പ്രവർത്തകർ, കലാപ്രതിഭകൾ എന്നിങ്ങനെ വിവിധ മേഖലകളുമായി ബന്ധപ്പെട്ട സ്കൂൾ പരിസരത്തെ വിഭവങ്ങളെ കുട്ടികൾക്കും സ്കൂളിനും ഉപകാരപ്രദമായ വിധം പ്രയോജനപ്പെടുത്തി വരുന്നു. എല്ലാവരെയും ഒത്തൊരുമിപ്പിച്ച് ജനകീയ പിന്തുണയോടെ, സഹകരണത്തോടെ സ്കൂളിനെ മുന്നോട്ടുകൊണ്ടുപോകാൻ സുശക്തമായ സ്കൂൾ പിടിഎ ക്ക് സാധിക്കുന്നു എന്നത് സ്കൂളിന്റെ പുരോഗതിക്ക് നിദാനമായി മാറുന്നു. കോവിഡിന്റെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസം ഓൺലൈൻ സംവിധാനത്തിലേക്ക് മാറിയപ്പോൾ എല്ലാ കുട്ടികൾക്കും ഓൺലൈൻ സംവിധാനങ്ങൾ ലഭ്യമാക്കുന്നതിനും ഒരുക്കുന്നതിനും ഗവൺമെന്റ് എച്ച്.എസ് അവനവഞ്ചേരി യിലെ പി ടി എ വളരെയധികം ആത്മാർത്ഥതയോടെ പ്രവർത്തിച്ചു. അർഹതപ്പെട്ട എല്ലാ കുട്ടികൾക്കും മൊബൈൽ ഫോണുകൾ വിതരണംചെയ്തു. അതുപോലെതന്നെ ടെലിവിഷൻ സംവിധാനമില്ലാത്ത കുട്ടികൾക്ക് അവ ലഭ്യമാക്കുന്നതിന് പൂർവ്വ വിദ്യാർത്ഥികൾക്കൊപ്പവും സാമൂഹിക സംഘടനകൾക്കൊപ്പവും അണിനിരന്നു. കോവിഡ് കാലത്ത് കുട്ടികൾ അനുഭവിക്കുന്ന മാനസിക സമ്മർദ്ദങ്ങൾക്കും പെരുമാറ്റ പ്രശ്നങ്ങൾക്കും പരിഹാരമായി കൗൺസിലിംഗ് പരിപാടികൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്തു. സഹായം ആവശ്യമുള്ളവർക്ക് അവ എത്തിച്ചു കൊടുക്കാൻ പ്രത്യേക ശ്രമങ്ങളുണ്ടായി.സ്കൂൾ പിടിഎയുടെ സാരഥികൾ: പി.ടി.എ പ്രസിഡന്റ് സ്ഥാനം അലങ്കരിക്കുന്നത് അഡ്വക്കേറ്റ്: എൽ. ആർ. മധുസൂദനൻ നായർ ആകുന്നു. സാമൂഹിക കാര്യങ്ങളിൽ കാര്യക്ഷമമായി ഇടപെടുന്നതിനും സ്കൂളിനെ സമൂഹത്തിന്റെ ഭാഗമാക്കി മാറ്റാനും സമൂഹത്തെ സ്കൂളിന്റെ ഭാഗമാക്കി മാറ്റാനും മധുസൂദനൻ സാറിന്റെ നേതൃത്വ പ്രവർത്തനങ്ങൾക്ക് സാധിക്കുന്നു. പി ടി എ വൈസ് പ്രസിഡണ്ട് ആയി പ്രവർത്തിക്കുന്നത് ശ്രീ. ശ്രീകുമാറാണ്. സ്കൂളിൽ നിത്യസാന്നിധ്യമാണ് ശ്രീ ശ്രീകുമാർ. സ്കൂളിന്റെ നിത്യ പ്രവർത്തനങ്ങളിൽ സാറിന്റെ ഇടപെടലുകളുണ്ട്. മദർ പി ടി എ സ്ഥാനത്ത് ശ്രീമതി മീനാക്ഷി K.G.യാണ്. സ്കൂളിന്റെ എല്ലാവിധ പ്രവർത്തനങ്ങളിലും സഹകരിച്ച് പ്രവർത്തിക്കാൻ എം പി ടി എ ക്ക് കഴിയുന്നുണ്ട്. അതിന് സാരഥ്യം നൽകാൻ ശ്രീമതി. മീനാക്ഷി കെ ജി ക്കും സാധിക്കുന്നു. മറ്റ് പിടിഎ ഭാരവാഹികൾശ്രീ.എം താഹിർ, ശ്രീ .ബി. സുരേഷ്കുമാർ, ശ്രീ .ആർ. ഷിബു, ശ്രീ .വി രാധാകൃഷ്ണൻ, ശ്രീ .ആർ അനിത, ശ്രീമതി. വീണ, ശ്രീമതി.സജിത എന്നിവരും ഓഡിറ്റർ മാരായ ശ്രീ. മധുകുമാർ, ശ്രീമതി ആശ എന്നിവരും ആണ്.
-
-
കെ ശ്രീകുമാർ -പി ടി എ വൈസ് പ്രസിഡന്റ്
-
മീനാക്ഷി കെ ജി - മദർ പി ടി എ പ്രസിഡന്റ്
-
ആർ എൽ മധുസൂദനൻ നായർ-പി റ്റി എ പ്രസിഡന്റ്