ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/പ്രൈമറി/ഹോർട്ടികൾച്ചർ തെറാപ്പി ഗാർഡനും ശലഭോദ്യാനവും


ഹോർട്ടികൾച്ചർ തെറാപ്പി ഗാർഡനും ശലഭോദ്യാനവും

ഹോർട്ടികൾച്ചർ തെറാപ്പി ഗാർഡൻ

കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയുടെ കീഴിൽ തിരുവനന്തപുരത്തെ കോളേജ് ഓഫ് അഗ്രികൾച്ചർ മാനസികമായും ശാരീരികമായും ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് വേണ്ടി അവരുടെ നൈപുണി വികസനത്തിനായി സ്വീകരിച്ച ഗാർഡൻ മാതൃകയാണ് ഹോർട്ടികൾച്ചർ തെറാപ്പി ഗാർഡൻ .സംസ്ഥാനത്ത് നിലവിൽ ചുരുക്കം സ്കൂളുകളിൽ മാത്രമാണ് ഹോർട്ടികൾച്ചർ തെറാപ്പി ഗാർഡൻ ഉള്ളത് .അവയിൽ മുൻനിരയിൽ നിൽക്കുന്ന സ്കൂളാണ് ഗവൺമെൻറ് എച്ച്എസ് അവനവഞ്ചേരി. പൂന്തോട്ട പരിപാലനത്തിലൂടെയും , കൃഷിയിലൂടെയും മാനസിക സന്തോഷം ഉണ്ടാക്കുകയും അവയുടെ പ്രയോജനങ്ങൾ മനസ്സിലാക്കി നിത്യജീവിതത്തിൽ അവ പകർത്താനും കുട്ടികളെ ഈ രീതി സഹായിക്കുന്നു .ശാരീരിക വൈകല്യങ്ങൾ അനുഭവിക്കുന്നവർക്ക് വേണ്ടി പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് ഹോർട്ടികൾച്ചർ തെറാപ്പി ഗാർഡൻ .വീൽചെയറുകൾ ഉപയോഗിക്കുവാൻ സൗകര്യമായ രീതിയിലാണ് ഗാർഡൻ ഒരുക്കിയിരിക്കുന്നത് .കാഴ്ച കേൾവി വൈകല്യം ഉള്ളവർക്കും ആസ്വദിക്കാൻ കഴിയുന്ന രീതിയിലാണ് ഗാർഡനിൽ ചെടികൾ സജ്ജീകരിച്ചിരിക്കുന്നത് .അവർക്കും പൂന്തോട്ട പരിപാലനം സഹായിക്കുന്ന വിധത്തിലാണ് ഗാർഡൻ ഡിസൈൻ ചെയ്തിരിക്കുന്നത് കഴിഞ്ഞ 10 വർഷം കൊണ്ട് ഹോട്ടികൾച്ചർ തെറാപ്പി കേരളത്തിൽ വേരുറപ്പിച്ചു .ഹോർട്ടി കൾച്ചർ തെറാപ്പിയിൽ സസ്യങ്ങളും അവയുടെ മായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും ഭിന്നശേഷിക്കാരുടെ മികച്ച മോട്ടോർ കഴിവുകളെ വർദ്ധിപ്പിക്കുകയും ,ഏകോപനവും ,സന്തുലിതാവസ്ഥയും മെച്ചപ്പെടുത്തുകയും ചെയ്യുന്നു. കുട്ടികളിൽ സ്വാതന്ത്ര്യ ബോധം നൽകുകയും മറ്റുള്ളവരുമായി സംവദിക്കാനുള്ള അന്തരീക്ഷം ഗാർഡൻ പരിപാലിക്കുന്നതിലൂടെ കുട്ടികൾക്ക് കിട്ടുകയും ചെയ്യുന്നു ."ഹോർട്ടികൾച്ചർ തെറാപ്പിയിലൂടെ വൈകല്യത്തിൽ നിന്നും കഴിവിലേക്ക് "എന്നതാണ് തെറാപ്പിയുടെ മുദ്രാവാക്യം. കേരള സോഷ്യൽ സെക്യൂരിറ്റി മിഷന്റെ പിന്തുണയുള്ള ഈ നൈപുണ്യ വികസന പരിപാടി കുട്ടികളെ ഉപജീവനത്തിനായി സജ്ജരാക്കുക യിലൂടെ മാനസിക സന്തോഷം തീർക്കുകയും ചെയ്യുന്നു

ശലഭോദ്യാനം

നാലാം ക്ലാസിലെ പരിസര പഠനം രസകരവും താൽപര്യവും ആക്കിത്തീർക്കുക എന്ന ലക്ഷ്യം മുൻനിർത്തി 2019 -20 അധ്യയന വർഷാരംഭത്തിൽ ശലഭോദ്യാനം എന്ന കർമ്മപദ്ധതിക്ക് തുടക്കം കുറിക്കുകയുണ്ടായി .കുട്ടികൾക്ക് പ്രകൃതിയുടെ മനോഹാരിതയുടെ നേരനുഭവം സാധ്യമാക്കാനും, പ്രകൃതിയുമായി ബന്ധപ്പെട്ട ജീവജാലങ്ങളെ നിരീക്ഷിക്കുന്നതിനും ,ഉദ്യാന നിർമ്മാണ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നതിനും അവയെ പരിരക്ഷിക്കുന്നതിനുള്ള അവസരങ്ങൾ ഈ കർമ്മ പദ്ധതിയുടെ ഉദ്ദേശ ലക്ഷ്യങ്ങളിൽ പെടുന്നു.വിവിധ ഇനം സസ്യവർഗങ്ങൾ ഇവിടെ പരിപാലിക്കപ്പെടുന്നു .കൃഷ്ണകിരീടം, വാടാർമല്ലി ,ചെണ്ടുമല്ലി ,മന്ദാരം കൃഷ്ണതുളസി .കാശിത്തുമ്പ ,ബാഴ്‌സം , വിവിധയിനം റോസ് ,കളർ ചെമ്പരത്തികൾ എന്നിങ്ങനെ ശലഭങ്ങളെ ആകർഷിക്കുന്ന സസ്യവർഗങ്ങൾ കുട്ടികളുടെ പങ്കാളിത്തത്തോടെ നട്ടുനനച്ചു പരിപാലിക്കപ്പെടുന്നു. വിവിധ നിറത്തിലും വലിപ്പത്തിലുമുള്ള ശലഭങ്ങൾ , വണ്ടുകൾ , തേനീച്ചകൾ , തുമ്പികൾ എന്നിവയെ നിരീക്ഷിക്കുന്നതിനും പ്രത്യേകതകൾതിരിച്ചറിയുന്നതിനും ഈ ശലഭോദ്യാനം അവസരമൊരുക്കും. നാലാം ക്ലാസിനു പുറമെ മറ്റു ക്ലാസ്സുകൾക്കും പഠനം ആസ്വാദ്യകരവും അനുഭവവേദ്യവും ഫലവത്തുമാക്കി തീർക്കുകയാണ് നമ്മുടെ ലക്‌ഷ്യം