ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/പ്രവർത്തനങ്ങൾ/2025-26
| Home | 2026-27 |
പത്താം ക്ലാസിലെ കുട്ടികൾക്ക് റോബോട്ടിക് പരിശീലനം:
ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ സ്കൂളിലെ പത്താം ക്ലാസിലെ എല്ലാ കുട്ടികൾക്കും റോബോട്ടിക് പരിശീലനം കൊടുത്തു. പുതിയ പഠന മേഖലയായ റോബോട്ടിക്സ് എന്ന മേഖലയിൽ കുട്ടികൾക്കുണ്ടായ സംശയം അകറ്റാനും, ഐടി പരീക്ഷക്കു നന്നായി തയ്യാറാവാനും വേണ്ടിയാണ് പരിശീലനം സംഘടിപ്പിച്ചത്. കേസ് മെൻഡർമാരും, ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും ക്ലാസ്സുകൾ നയിച്ചു
ജൂനിയർ ലിറ്റിൽ കൈറ്റ്സ്:
അവനവഞ്ചേരി ഗവ:എച്ച്.എസ്. ലെ ജൂനിയർ ലിറ്റിൽ കൈറ്റിൻ്റെ പ്രവർത്തനോദ്ഘാടനം ബഹു: തിരുവനന്തപുരം ജില്ലാ കോ ഓർഡിനേറ്റർ ശ്രീമതി ബിന്ദു ജി.എസ്. നിർവ്വഹിക്കുന്നു. അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലെ കുട്ടികൾക്ക് പ്രത്യേക അഭിരുചി പരീക്ഷ നടത്തിയാണ് 32 കുട്ടി കൈറ്റുകളെ തെരഞ്ഞെടുത്തത്. കുഞ്ഞുങ്ങൾക്ക് IT, Al, ഡോൺ അസംബ്ലിംഗ് എന്നീ മേഖലകളിൽ കൂടുതൽ പരിശീലനങ്ങൾ നൽകുകയാണ് ലക്ഷ്യം.