പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിൽ തിരുവിതാംകൂറിലെ  ദിവാൻ രാജാ  കേശവ ദാസ് ആണ്  ചാല  ഔദോഗികമായി സ്ഥാപിച്ചത് .തിരുവിതാംകൂർ  രാജ്യത്തിലേക്കുള്ള  ചരക്കുകളുടെ വിതരണത്തിന്റെ കേന്ദ്രബിന്ദു ചാല  ബസാർ ആക്കുക എന്നതായിരുന്നു ആശയം.

തലസ്ഥാന  നഗരത്തെ വർണ്ണിക്കുന്ന അനന്ത പുര വർണ്ണനം എന്ന രചനയിൽ ചാലയെ കുറിച്ച്  വിവരിച്ചിരിക്കുന്നു .

ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന തിരുവനന്തപുരത്തെ ചാല കമ്പോളത്തിനു  സമീപം ,കിള്ളിയാറിനു സമീപത്തായി സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം നഗര മധ്യത്തെ ഹരിത തുരുത്തു കൂടിയാണ് .