പാഠം

ഒടുവിൽ ഇന്ന് ഞാനീ മരവിച്ചു
നാലുചുമരുകൾക്കിടയിൽ
ഇരിക്കുമ്പോൾ ഓർക്കുന്നു,
മാനുഷാ നിൻറെ ചെയ്തികൾ.
നീ കാർന്നു തിന്നൊരാ ഭുമി
ഇന്ന് നിന്നെ നോക്കി ചിരിക്കുന്നു.
ഞാനുമൊരു മാനുഷൻ
എന്നാൽ നീയോ? മാനുഷ-
ജന്മം പൂണ്ട മൃഗങ്ങൾ.
മൃഗങ്ങളല്ല വെറും യന്ത്രങ്ങൾ
ഭൂമിയെ കാർന്നു തിന്നുന്ന
യന്ത്രങ്ങൾ.

മാനുഷാ, ഇത് നിനക്കുള്ള പാഠം
ആവോളം നൽകി ശ്വസിക്കാൻ
ശുദ്ധവായു, അത് നീ ഇല്ലാതാക്കി.
ഇന്നോ, സ്വതന്ത്രരായി ശുദ്ധവായു
ശ്വസിക്കാൻ കഴിയാതെ വലയുന്നു.
മുഖാവരണം അണിഞ്ഞ നീ ഇന്ന്
അത് വലിച്ചെടുക്കുന്നു.
ആരുമില്ല, വാഹനങ്ങൾ നിറഞ്ഞിരുന്ന
നഗരവീഥികൾ ഇന്ന് ശൂന്യം
ആളുകളാൽ നിറഞ്ഞിരുന്ന
കെട്ടിടസമുച്ചയങ്ങൾ ഇന്ന് ശാന്തം
വീടെന്ന നാലുചുമരുകൾക്കിടയിൽ
ഒതുങ്ങിക്കുടുന്നു നീ.
പരസ്പരം കാണുമ്പോൾ
കലഹിച്ചിരുന്ന നീ ഇന്ന്
ജാതിയോ, മതമോ, വർഗമോ
നോക്കാതെ പരസ്പരം സഹായിക്കുന്നു.
പച്ചയായ മനുഷ്യനാണ് താൻ
എന്ന് സ്വയം തിരിച്ചറിയുന്നു.

നാലുനേരം മാംസം ഭക്ഷിച്ചിരുന്ന
നീ ഇന്ന് ചോറ് കഴിക്കാൻ പഠിക്കുന്നു
സൂപ്പർ മാർക്കറ്റിലെ എ.സി.യിൽ
സാധനം വാങ്ങിയിരുന്ന നീ ഇന്ന്
റേഷൻക്കടയിൽ വരിയിൽ നിൽക്കുന്നു.

ഇത് നിനക്കുള്ള പാഠം
‍ജീവിതത്തിൽ നീ വട്ടപൂജ്യമാണെന്ന്
ഈ കാലം നിന്നെ പഠിപ്പിക്കുന്നു.
ഈ തിരിച്ചറിവ് നൽകിയത് ആ
കാലമാണ്. ആ കാലം മനുഷ്യനെ
മനുഷ്യനാക്കുന്നു. ഇനിയും അഹങ്കാരം
അരുതേ ഓർക്കുക ഇനിയും ഇങ്ങനെ-
യുള്ള കാലം കടന്നുവരും.

ബിധു അരവിന്ദ്
9 ബി ജി.വി.എച്ച്.എസ്.എസ്. ആര്യനാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - കവിത