ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/വി.എച്ച്.എസ്.എസ്

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗത്തിൽ ടെക്സ്റ്റയിൽ ഡയിംഗ് & പ്രിന്റിംഗ്, ടെക്സ്റ്റയിൽ വീവിംഗ് എന്നീ രണ്ടു കോഴ്സുകൾ നടന്നു വരുന്നു

മികവുകൾ

എൻ.എസ്.എസ്

 

അസാപ്

ഹയർസെക്കൻഡറിയിൽ നടപ്പിലാക്കിയ അസാപ് വിഎച്ച്എസ്ഇ യിലും പ്രവർത്തിക്കുന്നു. ഇതിലൂടെ കുട്ടികൾക്ക് അധിക തൊഴിൽ സാധ്യത ഉറപ്പുവരുത്തുന്നു.

കരിയർ ഗൈഡൻസ്

"നിങ്ങൾ ആകാശത്തെയാണ് ലക്ഷ്യമിടുന്നെങ്കിൽ നക്ഷത്രങ്ങളെ സ്വപനം കാണു"എന്ന് വിദ്യാർത്ഥി മനസ്സുകളിൽ ആഴത്തിൽ ഉറപ്പിച്ച് വ്യക്തിയുടെ വ്യക്തിത്വത്തിനും വളർച്ചയ്ക്കും സംതൃപ്തി നൽകുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന മേഖലയാണ് 'കരിയർ ഗൈഡൻസ് ' ജീവിതത്തെ അർത്ഥവത്താക്കുന്ന അഭിലാഷത്തിന്റെ കൃത്യമായ പൂർത്തീകരണം ഉണ്ടാക്കിയെടുക്കാൻ വിദ്യാത്ഥികൾക്ക് വഴികാട്ടി ആകുക.ഓരോ വിദ്യാർത്ഥിയും അവരവരുടെ അഭിരുചിക്കും കഴിവിനും അനുസരിച്ച് എത്താൻ പറ്റുന്നത്ര ഉയരത്തിലുള്ള ലക്ഷ്യത്തിൽ എത്താൻ പ്രാപ്‌തരാക്കുക.ഹയർസെക്കന്ററി വിദ്യാഭ്യാസ വകുപ്പിന്റെ കരിയർഗൈഡൻസ് &അഡോളസെന്റ് സെൽ ശക്‌തമായ പിന്തുണ നൽകി കരിയർ ഗൈഡുകളുടെ എല്ലാ വിദ്യാലയങ്ങളിലെയും വിദ്യാർത്ഥികൾക്ക് കരിയർമേഖലയെ കുറിച്ച് അവബോധനം നൽകിവരുന്നു.വിവിധ തൊഴിൽ സാധ്യതകൾ പഠനകേന്ദ്രങ്ങൾ ,എൻട്രൻസ് പരീക്ഷകൾ  ഇവയെകുറിച്ചൊക്കെ വിദ്യാർത്ഥികളിൽ അറിവുണ്ടാക്കുക എന്ന നിലയിൽ നിരന്തരം ഒരു സ്പര്യപോലെ തുടർന്ന്  പോകുന്ന ഒരു പ്രക്രിയയാണ് കരിയർ ഗൈഡൻസ്.

സൗഹൃദ ക്ലബ്

 


കൗമാരക്കാരുടെ മാനസികാരോഗ്യത്തിന്റെയും ശാരീരിക ആരോഗ്യത്തിന്റെയും ശരിയായ വികസനത്തിന് പത്ത് മാനസികാരോഗ്യ ക്ലാസുകളും പത്ത് പ്രത്യുൽപാദന ആരോഗ്യ ക്ലാസുകളും പ്രോഗ്രാം നൽകുന്നു. സ്‌കൂളിലെ ഓരോ പ്ലസ് വൺ വിദ്യാർത്ഥികൾക്കും നൽകുന്ന ക്ലാസുകൾ സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്ന ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ്റും ഗൈനക്കോളജിസ്റ്റുമാണ് എടുക്കുന്നത്.കൗമാരക്കാർ കടന്നുപോകുന്ന വലിയ പരിവർത്തനത്തെക്കുറിച്ച് മാതാപിതാക്കളെ ബോധവൽക്കരിക്കുന്നത് അത്യന്താപേക്ഷിതമാണ്. അങ്ങനെ പ്ലസ് വൺ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കായി 'മക്കളെ അറിയാൻ' എന്നൊരു ക്ലാസ്സ് എടുക്കുന്നു.അന്താരാഷ്ട്ര ശിശുദിനമായ നവംബർ 20ന് നടത്തിയ സ്കിറ്റ് മത്സരമാണ് മറ്റൊരു വലിയ നേട്ടം. WHO മുന്നോട്ട് വെച്ച ഏറ്റവും പ്രധാനപ്പെട്ട പത്ത് ജീവിത നൈപുണ്യങ്ങളെക്കുറിച്ച് വിദ്യാർത്ഥികൾ പഠിക്കുന്നു. ജീവിത നൈപുണ്യത്തെ അടിസ്ഥാനമാക്കി അവർ തിരക്കഥകൾ തയ്യാറാക്കുകയും സ്കിറ്റ് അവതരിപ്പിക്കുകയും ചെയ്യുന്നു. അവരുടെ ആരോഗ്യകരമായ മത്സര മനോഭാവം സമ്മാനങ്ങൾക്കൊപ്പം വിലമതിക്കപ്പെടുന്നു.

ലഹരിവിരുദ്ധ ക്ലബ്

 

സംരഭകത്വ വികസനക്ലബ്