ഗണിത ക്ലബ്ബ്

   ഈ സ്കൂളിലെ ഗണിത ക്ലബ്ബ് ശ്രീമതി വിനിത  റ്റീച്ചറിന്റെ  നേതൃത്വത്തിൽ ഭംഗിയായി പ്രവർത്തിച്ചു വരുന്നു. പ്രസ്തുത ക്ലബ്ബിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി 5 മുതൽ 10 വരെ  ക്ലാസ്സിലെ  കുട്ടികൾക്ക് കണക്കിലെ കളികൾ, വ്യത്യസ്ത തരം പസിലുകൾ ,ഗണിത ശാസ്ത്രജ്ഞരെ ക്കുറിച്ചുള്ള അവബോധം , പ്രോജക്ടുകൾ, വിജ്ഞാന പ്രദമായ ഗണിത ചോദ്യങ്ങൾ അവയുടെ ഉത്തരങ്ങൾ എന്നിവ നൽകി വരുന്നു.  ക്ലബിന്റെ ആഭിമുഖ്യത്തിൽ എല്ലാ അംസബ്ലിയിലും ഒരു ഗണിതശാസ്ത്രജ്ഞനെ പരിചയപ്പെടുത്തുന്നു. 1
     9-07-2018 നു ഗണിതശില്പശാല ഹയർസെക്കന്ററി അധ്യാപിക മിനി ലോറൻസ് ടീച്ചറിന്റെ അധ്യക്ഷതയിൽ എം.എച്ച് വില്യം സർ ഉദ്ഘാടനം നടത്തി. 5 മുതൽ 8 വരെയുള്ള കുട്ടികൾക്ക് ഗണിതം മധുരമാക്കുന്നതിന് ടീച്ചിംഗ്എയ്ഡ് ഉണ്ടാക്കുന്ന ശിലപശാലയിൽ കുട്ടികൾക്കൊപ്പം രക്ഷിതാക്കളെയും ഉൾപ്പെടുത്തി ബി.ആർ.സി ആർ.പി ആയ ശ്രീമതി അനന്തപത്മജ ടീച്ചർ വളരെ രസകരമായ ക്ലാസ് എടുത്തു. 10 മണിമുതൽ 3മണിവരെ തുടർന്ന ക്ലാസ്സിൽ കുട്ടികൾക്കൊപ്പം രക്ഷിതാക്കളും സജീവമായി പങ്കെടുത്തു.
     21-07-2018 നു ഗണിതശാസ്ത ക്വിസും 26-07-2018 ഗണിതശാസ്ത്ര പ്രദർശനമേളയും നടത്തി. പ്രദർശനമേള എച്ച്.എം നിർവ്വഹിച്ചു. കുട്ടികൾ നിരവധി ഗണിതപരമായ പ്രദർശനവസ്തക്കൾ അവതരിപ്പിച്ചു. ഗണിതശില്പശാലയിൽ നൽകിയ ക്ലാസിന്റെ പ്രതിഫലനമായി നിരവധി എയ്ഡുകൾ രക്ഷിതാക്കളുടെ സഹായത്തോടെ കുട്ടികൾ പ്രദർശനത്തിനു കൊണ്ടുവന്നു.