സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

ഈ സരസ്വതീക്ഷേത്രത്തിനടുത്തായി പ്രശസ്തമായ വയലാ കാവ് സ്ഥിതി ചെയ്യുന്നു. ഈ കാവിനരുകിലായി വലിയൊരു കുളം ഉണ്ടായിരുന്നതായും അത് സ്കൂളിനായി സംഭാവന ചെയ്തതായും അറിയുന്നു. ആസ്ഥലമാണ് ഇന്നു കാണുന്ന അതി വിശാലമായ സ്കൂൾ ഗ്രൗണ്ട്. നൂറു വർഷം പിന്നിട്ട ഈ സ്കൂളിൽ ഇന്ന് ഹയർസെക്കണ്ടറി വിഭാഗം, വൊക്കേഷണൽഹയർസെക്കണ്ടറി വിഭാഗം എന്നിവ നിലവിൽ വന്നു.സ്കൂളിനുണ്ടായ ഈ ഉയർച്ചയുടെ പിന്നിലുള്ളത് നല്ലവരായ നാട്ടുകാരുടെ കഠിനമായ പരിശ്രമവും ആത്മാർ ത്ഥതയുമാണ്.പ്രഗത്ഭരായ പല വ്യക്തികളും ഈ സ്കൂളിൽ പഠിച്ചതായി അറിയുന്നു. 1995-ൽ ശദാബ്ദി ആഘോഷിച്ച ഈ വിദ്യാലയം കുടിപ്പള്ളിക്കൂടമായി ആരംഭിച്ചതാണ്. പിന്നീടത് സർക്കാർ ഏറ്റെടുക്കുകയും എൽ.പി യായും യു.പി യായും എച്ച് എസ് ആയും ഘട്ടം ഘട്ടമായി ഉയർച്ചയുടെ പടവുകൾ ചവിട്ടിക്കയറുകയായിരുന്നു.2000-ൽ ഹയർസെക്കണ്ടറി ആയിത്തീർന്നു. ആധുനിക സൗകര്യങ്ങളോടുകൂടിയ ലാബ് ലൈബ്രറി സൗകര്യങ്ങളും സജ്ജീകരിച്ചു വരുന്നു.