നന്മ തൻ നാൾ മായാതിരിക്കട്ടെ
അൻപിതിൻ പുഞ്ചിരി എന്നും നുകരട്ട.
എല്ലാ മനസ്സിലും പുഞ്ചിരി തൂകട്ടെ
അകറ്റിനിർത്താമീമഹാമാരിയെ
തൊട്ടാൽ പകരുന്നൊരീ കൊറോണയെ
നല്ലൊരു നാളേക്കായൊത്തുചേരാം
നീളുമീവേർപെടൽ നമുക്കു വേണ്ടി
നല്ലൊരുനാളെ കണികണ്ടുണരാം
ഒന്നിച്ചെതിർത്തു പോരാടീടാം
നല്ലൊരുനാളെ വീണ്ടെടുക്കാം
നന്മതൻ നാളെയെ വീണ്ടെടുക്കാം
നല്ലൊരുനാളെകൾ മായാതിരിക്കട്ടെ
അൻപിതിൻ പുഞ്ചിരി എങ്ങും വിളങ്ങട്ടെ