ഗവൺമെന്റ് യു പി എസ്സ് വെള്ളറട/അക്ഷരവൃക്ഷം/അതിജീവനം - പ്രവർത്തനങ്ങൾ
അതിജീവനം - പ്രവർത്തനങ്ങൾ
ലോകം മുഴുവൻ മഹാമാരിയായി സംഹാര താണ്ഡവമാടിയ കോവിഡ് 19 എന്ന രോഗത്തിൽ നിന്നും രക്ഷ നേടുന്നതിന് വേണ്ടിയുള്ള പ്രയത്നമാണ് അതിജീവനം.ഏത് പ്രതികൂല സാഹചര്യവും തരണം ചെയ്യാൻ മലയാളിക്ക് ഒരു പ്രത്യേക കഴിവുണ്ട്.ഇതിന് മുമ്പ് സംഭവിച്ച പ്രളയത്തിലും നിപ്പയിലും മലയാളി വളരെ നല്ല രീതിയിൽ അതിജീവിച്ചിട്ടുണ്ട്. ഇപ്പോഴുള്ള ദുർഘട സമയത്തും മലയാളികൾ ഒന്നായി ഈ മഹാമാരിയെ അതിജീവിക്കും. ഡോക്ടർമാരും നേഴ്‌സുമാരും ആരോഗ്യ പ്രവർത്തകരും പോലീസും ഈ മഹാമാരിക്കെതിരെ പോരാടാൻ സജീവമായി രംഗത്തുണ്ട്. ഈ കോവിഡിന് മുന്നിലും നമ്മൾ തോൽക്കാതെ അതിജീവിക്കും.സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ കഴുകിയും മാസ്കുകൾ ധരിച്ചും നമുക്കും കോവിഡിനെതിരെ പോരാടാം. മലയാളിക്ക് കാവലായി കരുതലായി കേരള സർക്കാരും കൂടെയുണ്ട്.
|