ഗവൺമെന്റ് യു പി എസ്സ് മഞ്ചവിളാകം/അക്ഷരവൃക്ഷം/പരിസ്ഥിതി - ലേഖനം
പരിസ്ഥിതി
എല്ലാവിധത്തിലുള്ള ജന്തുക്കളും സസ്യങ്ങളും അടങ്ങുന്നതാണ് പരിസ്ഥിതി. പരസ്പരാശ്രയത്തിലൂടെയാണ് ജീവിവർഗവും സസ്യവർഗവും പുലരുന്നത്. ഒരു സസ്യത്തിന്റെ നിലനിൽപ്പിനായി മറ്റു സസ്യങ്ങളും ജീവികളും ആവശ്യമാണ്. മനുഷ്യൻ പ്രകൃതിയെ ആശ്രയിച്ചാണ് കഴിയുന്നത്. പ്രകൃതിയിലെ കാറ്റും ചൂടും ഇല്ലാതെ മനുഷ്യന് ജീവിക്കാൻ സാധിക്കുകയില്ല. വനം വെട്ടി നികത്തുമ്പോൾ പരിസ്ഥിതിയിൽ പല മാറ്റങ്ങളും സംഭവിക്കുന്നു. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും നാം അനുഭവിക്കേണ്ടിവരുന്നു. മറ്റൊരു വിപത്താണ് ശബ്ദമലിനീകരണം. വായുമലിനീകരണം, ജലമലിനീകരണം, അന്തരീക്ഷമലിനീകരണം എന്നിവയും മനുഷ്യന്റെ പരിസ്ഥിതി ദുരുപയോഗത്തിന്റെ ഫലം തന്നെ. ധനം സമ്പാദിക്കാനായി മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്യുന്നു. മാതൃത്വമാണ് നാം തകർക്കുന്നത് എന്നോർക്കണം.
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |