ബൈക്ക്
'എത്ര നാളായി ഒരു ബൈക്ക് വാങ്ങിത്തരണമെന്ന് പറഞ്ഞു തുടങ്ങിയിട്ട്. അച്ഛനും അമ്മയും കേട്ടതായി പോലും ഭാവമില്ല.’ ഗോപിയ്ക്ക് ദേഷ്യം അടക്കാൻ കഴിയുന്നില്ല.
വീടിന് പുറത്തിറങ്ങാനോ കൂട്ടുകാരെ കാണാനോ പറ്റുന്നില്ല. കൊറോണ...... കൊറോണ......
എന്താണിത്?
ഒരു ബൈക്കുണ്ടായിരുന്നെങ്കിൽ പുറത്തൊക്കെ ഒന്ന് കറങ്ങി വേഗമിങ്ങ് വരാമായിരുന്നു.
അവൻ ആകെ അക്ഷമനായി അടുക്കളയിലേക്ക് പോയി.
"അമ്മേ, ഞാൻ പറഞ്ഞ ബൈക്കിൻ്റെ കാര്യം എന്തായി?”
അമ്മ ഒന്നും മിണ്ടാതെ ഒരു ബൈബിൾ അവന്റെ കൈയിൽ വച്ചുകൊടുത്തു.
അവന്റെ കോപം വർദ്ധിച്ചു. കൈയിലിരുന്ന ബൈബിൾ വലിച്ചെറിഞ്ഞ്, പുറത്തേക്കിറങ്ങി ഇടവഴികളിലൂടെ എങ്ങോട്ടെന്നില്ലാതെ നടന്നു.
കുറേ നാളുകൾക്കുശേഷം തിരികെ വീട്ടിലേക്ക് പോകാൻ അവൻ തീരുമാനിച്ചു.
എന്നാൽ വീട്ടിലെത്തിയ അവൻ കേട്ടത്, കൊറോണ എന്ന മഹാമാരി തന്റെ അച്ഛനെയും അമ്മയെയും
എന്നെന്നേക്കുമായി ഈ ഭൂമിയിൽ നിന്നും ഇല്ലാതാക്കി എന്ന്.
ഗോപി വരാന്തയിലിരുന്ന് പൊട്ടിക്കരഞ്ഞു.
പെട്ടെന്ന് അവൻ അമ്മ നൽകിയ ആ ബൈബിളിന്റെ കാര്യം ഓർത്തു.
ഓടിച്ചെന്ന് അതെടുത്ത് തുറന്നു നോക്കി. അവൻ ഞെട്ടി. ഒരു പുതിയ ബൈക്കിന്റെ താക്കോൽ.
വീടിന് പുറകിലെ വിറകുപുരയിലേക്ക് അവൻ ഓടി.
അവിടെ അതാ ഇരിക്കുന്നു താൻ സ്വപ്നം കണ്ട ബൈക്ക്!
അവന്റെ കണ്ണിൽ നിന്നും കണ്ണീർച്ചാലുകൾ ഒഴുകി....
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ
|