പതിനായിരത്തിൽ പരം പുസ്തകങ്ങൾ ഉള്ള സ്കൂളിന്റെ ഗ്രന്ഥശാല വളരെ വർഷങ്ങളുടെ പാരമ്പര്യമുള്ള ഒന്നാണ് .പുരാതന എഡിഷനുകളിലുള്ള അപൂർവ്വ ഗ്രന്ഥങ്ങളുടെ ഒരു ശ്രെണി തന്നെയുണ്ട്.കാലാകാലങ്ങളിൽ നവീകരണ പ്രവർത്തനങ്ങൾ നടത്താറുണ്ട് .ക്ലാസ് ടൈംടേബിളിൽ ലൈബ്രറി പീരിയഡ് ക്രമീകരിച്ചു കുട്ടികൾക്ക് ഗ്രന്ഥശാലയുടെ ഉപയോഗം ലഭ്യമാക്കാറുണ്ട് .2019 ൽ ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പുസ്തകശേഖരണവുമായി ബന്ധപ്പെട്ടു നടത്തിയ 'പുസ്തകവണ്ടി ' എന്ന പരിപാടിയിൽ ഈ സ്കൂളിലെ തന്നെ പൂർവ്വവിദ്യാർത്ഥി സംഘടനയായ 'ഗോൾഡൻ 85 'ഒരു വണ്ടി പുസ്തകം നൽകി .അതിനോടനുബന്ധിച്ചു പല അഭ്യുദയകാംഷികളിൽ നിന്നും പുസ്തകഷെൽഫും ലഭിച്ചു .ഇപ്പോൾ ഗ്രന്ഥശാലയുടെ നവീകരണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.