അണയുന്നിതാ എൻ മനസിൻ വെളിച്ചം
പൊടുന്നനെ കത്തിയണയുന്നിതാ ക്ഷണം
എത്ര ദിനരാത്രങ്ങൾ ഉഴിയുന്നു ഞാൻ
നശ്വരമാം എൻ മനസിൻ പ്രതീക്ഷ ഉണർത്താൻ
അലയുന്നിതാ ബുദ്ധഭിക്ഷു പോലെ ഞാൻ
വെറുക്കുന്നു ഞാനെൻ പൈശാചിക ജന്മം
ഞാനെൻ മനസിന്റെ വേദന അറിയുന്നില്ല
സ്വൈര്യമാണോ , സ്വസ്‌ഥമാണോ ,അറിയില്ലൊന്നും
എവിടെയുമില്ല എനിക്കാരും എന്നോടാരും
വെറുക്കുന്നെന്നെ ഉജ്വലമാം സൂര്യനും
വിശാലമാം സമുദ്രവും അനശ്വരമം ബന്ധവും
രാവിൻ തിരശീലയിൽ പോലും ഞാൻ
കേവലം മൂകനായ് അലയുന്നിതാ പൊടുന്നനെ
അപ്പോഴതാ ശ്യാമസുന്ദരിയുടെ കൂന്തൽ
പോലെ മന്ദമാരുതനാൽ കാർമേഘത്തിങ്കൽ
കാണുന്നു ഞാൻ മുത്തുപോലെ എൻ താരങ്ങൾ
അന്ധമാം എൻ മനസ്സിൽ നിറക്കപ്പെടുന്നിതാ
പ്രതീക്ഷതൻ പുതുവെളിച്ചം അതിശീഘ്രം
കൃതാർഥനായ് ഞാൻ ! എൻ ജീവിതവും
രാവെളിച്ചത്താൽ ഉയർത്തെഴുന്നേൽക്കുന്നിതാ
എൻ മനവും ഉണർന്ന വെൺരാപ്പാടിയായ്
പാടുന്നിതാ എൻ രാപ്പാടി നൽകുന്നിതാ
പുതുജീവൻ , നൽകുന്നിതാ എനിക്കാശ്വാസം