സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കലാ കായിക രംഗത്ത് മികച്ച പ്രതിഭകളെ വാർത്തെടുക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട് .സബ്‌ജില്ലാതല കായിക മേളകളിൽ തുടർച്ചയായ വർഷങ്ങളിൽ ഓവറാൾകിരീടം ലഭിച്ചുകൊണ്ടിരിക്കുന്നു.രണ്ടു കായിക അദ്ധ്യാപകരുടെ നേതൃത്വത്തിൽ നൽകിവരുന്ന ചിട്ടയായ പരിശീലനത്താൽ ജില്ലാ   സംസ്ഥാന കായികമേളകളിലും നിരവധി കുട്ടികൾക്ക് പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട് .

കലാരംഗത്തും സബ്‌ജില്ല ജില്ല സംസ്ഥാന കലോൽത്സവങ്ങളിലും നിരവധി കുട്ടികൾ മികച്ച പ്രകടനം കാഴ്ച വയ്ക്കുകയും പുരസ്‌കാരങ്ങൾ നേടിയിട്ടുമുണ്ട് .ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവർത്തിപരിചയ മേളകളിലും നമ്മുടെ സ്കൂളിന് ഓവറാൾ കിരീടം ലഭിച്ചിട്ടുണ്ട് .