ഗവൺമെന്റ് ബോയിസ് എച്ച്. എസ്. എസ് കന്യാകുളങ്ങര/പരിസ്ഥിതി ക്ലബ്ബ്

പരിസ്ഥിതി ക്ലബ്

 
ചീര വിളവെടുപ്പ്
 
ചീര കൃഷി



കൃഷിയെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടു കൂടിയാണ് കഴിഞ്ഞവർഷത്തെ എക്കോ ക്ലബ്ബ് പ്രവർത്തനം ആരംഭിച്ചത് .താല്പര്യമുള്ള കുറെ കുട്ടികളെ അതിനായി തിരഞ്ഞെടുത്തു. ഹൈസ്കൂളിലെ മലയാളം അധ്യാപകനായ ഭുവനേന്ദ്രൻ സാറിൻ്റെ നേതൃത്വത്തിൽ 125 ഓളം ഗ്രോബാഗുകൾ വാങ്ങി നല്ല രീതിയിൽ സ്കൂൾ പരിസരത്ത് കൃഷി ചെയ്തു . കോളിഫ്ലവർ,പയർ, പയർ,ചീര,വെണ്ട, തക്കാളി തുടങ്ങി വിവിധയിനം പച്ചക്കറികൾ ഉൾപ്പെടുത്താൻ കഴിഞ്ഞു. ഉച്ചഭക്ഷണത്തിൽ കുട്ടികൾക്ക് വിഷരഹിതമായ പച്ചക്കറികൾ നൽകാനും നൂൺമീലിന്റെ സാമ്പത്തിക ബാധ്യത കുറച്ചെങ്കിലും കുറയ്ക്കാനും ഇതിലൂടെ ഞങ്ങൾക്ക് കഴിഞ്ഞു. ഈ വർഷം പ്ലാസ്റ്റിക് മലിനീകരണം കൊണ്ടുള്ള പ്രശ്നങ്ങൾക്ക് ഒരു പരിഹാരം എന്ന സന്ദേശത്തോടു കൂടി ഹെഡ്മിസ്ട്രസ് ശ്രീമതി ഷിജു ടീച്ചർ എക്കോ ക്ലബ് ഉദ്ഘാടനം ചെയ്തു . മുൻവർഷത്തെ കുട്ടികളെ കൂടാതെ താല്പര്യമുള്ള കുട്ടികളെ അംഗങ്ങളായി ഉൾപ്പെടുത്തി.

 
പരിസ്ഥിതി ക്ളബ്  പ്രവർത്തനം




കൺവീനർ: നീതു എസ് കെ