ശരവേഗ സമാനമായ് സമയം പോകവേ
കാലമാം രഥത്തിൽ ഞാൻ ദേവലോക യാത്ര ചെയ്തീടവേ
ജീവഹൃദയ രക്തക്കറ പുരണ്ടോരെന്നിൻ
കൈകളാൽ എൻ ജീവമനോഹാരിത നശിച്ചുവെന്നു
ശരത്കാലമുകിൽ അന്തർഗതമാം സംഗീതം
എന്നന്തരാത്മാവിനായ് ശാന്തിഗീതമായ് മാറവേ
വിധിതൻ ദിവ്യ സ്പർശമേറ്റ നിന്നുടെ
അന്തരാത്മാവിൻ ശോകഗാനം
അലയടിക്കുന്നൊരാ സാഗര മധുരത്തിൽ
ഒരു കുഞ്ഞിളം കാറ്റായി മാറവേ
ഇന്നു നിന്നെ വഹിക്കുന്ന ജനഗണത്തിൽ
ഒരാളായി ഞാനും പിന്തുടരവേ
വെറുക്കുന്നു മാലാഖമാർ
പാപമാലിന്യമാം നിന്നെ സ്വീകരിക്കുവാൻ
ബന്ധത്തിലായ നിൻ അന്തരാത്മാവിനായി
ദൈവത്തിൽ സ്തുതിഗീതം മുഴക്കുന്നു ഞാൻ
നിഷ്ക്കളങ്കനാം ഒരു ദൈവപുത്രൻ
സമയമാം രഥത്തിൽ ഇതാ ലോകയാത്ര ചെയ്തീടുന്നു