പരിസ്ഥിതി
പരിസ്ഥിതി എന്നു പറയുമ്പോൾ നമ്മുടെ മനസ്സിൽ ആദ്യം ഓടിയെത്തുന്നത് 'പരിസ്ഥിതി സംരക്ഷണം' തന്നെയാണ്.
പ്രകൃതിയെ സംരക്ഷിക്കുക എന്നത് നാം ഓരോരുത്തരുടെയും കടമയും കർത്തവ്യവുമാണ്. നമ്മുടെ വരുംതലമുറയ്ക്ക് നാം ഇതിലൂടെ മാതൃക കാണിച്ചു കൊടുക്കണം.
എന്നാൽ നമ്മളിൽ ഭൂരിഭാഗവും പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനു പകരം നശിപ്പിക്കുകയല്ലേ ചെയ്യുന്നത് ? തണലും തുണയും ഏകുന്ന ഹരിതാഭ വെട്ടിമാറ്റി ഫ്ലാറ്റും ഷോപ്പിംഗ് മാളും ഹോസ്‌പിറ്റലും കെട്ടി പൊക്കുന്നു. ഭൂമിയെ ചുട്ടുപൊള്ളിച്ചു പ്രകൃതി അതിനു പകരം വീട്ടുന്നു. മഴയ്ക്ക് പഴയ താളമില്ല. ഋതുക്കളുടെ വരവ് താളം തെറ്റി. 'വയൽ' എന്ന പദം പോലും കുട്ടികൾക്ക് നിശ്ചയമില്ലാതെയായി. പുഴകൾ, കായൽ , നദികൾ എന്തിന് കടൽ പോലും വൃത്തിഹീനമായി. നമുക്കാവശ്യമില്ലാത്തവ വലിച്ചെറിയാനുള്ള ഒരിടമാക്കി മനുഷ്യൻ മാറ്റി ഈ ജലാശയങ്ങളെ ..... ഫലമോ അവൻ കുടിവെള്ളത്തിനായി നെട്ടോട്ടമോടി... കുപ്പി വെള്ളം വിലയ്ക്കു വാങ്ങി...എന്നിട്ടും പരിസ്ഥിതിയാണ് വലുതെന്ന സത്യം അവൻ തിരിച്ചറിയുന്നില്ല.....
ഇനി നമുക്ക് ഇന്നത്തെ ഒരവസ്ഥയിലേക്ക് വരാം. വീട്ടിനു പുറത്ത് നമുക്ക് ഇറങ്ങാൻ നമുക്ക് കഴിയുന്നില്ല. കൊറോണയെ തുരത്താൻ നാം അകത്തിരിക്കുന്നു. ഇന്ന് ഞാനൊരു സത്യം മനസ്സിലാക്കുന്നു. ഈ 21 ദിവസങ്ങൾ പരിസ്ഥിതി സംരക്ഷിക്കപ്പെടും... മനുഷ്യത്വരഹിതമായ ഇടപെടലുകൾക്ക് ഉള്ള ഒരു തിരിച്ചടിയായിരിക്കും ഇത്... ഇനിയെങ്കിലും മനുഷ്യന് തിരിച്ചറിവുണ്ടാകട്ടെ.....
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 08/ 01/ 2022 >> രചനാവിഭാഗം - ലേഖനം
|